ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൫. അ. Isaiah, V. 9

<lg n="">ന്റെ ക്രിയ ബദ്ധപ്പെട്ടു വിരഞ്ഞു വരിക, നാം അറിവാനായി ഇസ്രയേ
ലിൽ വിശുദ്ധനായവന്റെ മന്ത്രം അണഞ്ഞ് എത്തുക" എന്നുള്ളവരേ!
</lg><lg n="൨൦"> ഹാ തീയതിനെ നല്ലതെന്നും നല്ലതിനെ തീയതെന്നും ചൊല്ലി ഇരിട്ടി
നെ വെളിച്ചവും വെളിച്ചത്തെ ഇരിട്ടും ആക്കി കച്ചതിനെ മധുരവും മധു
</lg><lg n="൨൧"> രത്തെ കച്ചതും ആക്കി വെക്കുന്നവരേ! ഹാ തൻ കണ്ണുകളിൽ ജ്ഞാനി
</lg><lg n="൨൨"> കളും തൻ കാഴ്ചെക്കു വിവേകികളും ആയുള്ളോരേ! ഹാ വീഞ്ഞു കുടി
</lg><lg n="൨൩"> പ്പാൻ വീരരും മദ്യം വിരകുവാൻ പ്രാപ്തിക്കാരും ആയി, കൈക്കൂ
ലിക്കു ദുഷ്ടനെ നിരീകരിച്ചും നീതിമാന്മാരുടെ നീതിയെ കാണാതാക്കി
</lg><lg n="൨൪"> ക്കളയുന്നവരേ! ഇതിൻനിമിത്തം അഗ്നിനാവു താളടിയെ തിന്നു പുല്ലി
ന്റെ കത്തൽ ഇളെച്ചുപോകുമ്പോലേ അവരുടെ വേർ ദ്രവിച്ചും അവ
രുടെ തളിർ പൂഴികണക്കേ കിളൎന്നുപോകയും ചെയ്യും. സൈന്യങ്ങളു
ടയ യഹോവയുടെ ധൎമ്മോപദേശം അവർ നിരസിച്ചു ഇസ്രയേലിലേ
വിശുദ്ധന്റെ മൊഴിയെ ധിക്കരിക്കയാൽ തന്നേ.

</lg><lg n="൨൫"> ആയതുകൊണ്ടു യഹോവയുടെ കോപം സ്വജനത്തിങ്കൽ ജ്വലിച്ചു അ
വൻ അതിന്മേൽ കൈനീട്ടി മലകൾ നടുങ്ങുമാറ് അവരെ അടിച്ചു അ
വരുടെ ശവങ്ങൾ ചവറു പോലേ വീതികളുടെ നടുവിൽ ആയി. ഇതെ
ല്ലാംകൊണ്ടും അവന്റെ കോപം മടങ്ങീട്ടില്ല തൃക്കൈ ഇന്നും നിട്ടിയി
രിക്കുന്നു.

</lg><lg n="൨൬"> എന്നിട്ട് അവൻ ദൂരത്തുനിന്നു ജാതികൾക്കു കൊടി ഉയൎത്തി ഭൂമിയുടെ
അറ്റത്തിൽനിന്ന് അവന്ന് ഊഴലിടും, അവനും ഇതാ വിരഞ്ഞു എളുപ്പ
</lg><lg n="൨൭"> ത്തിൽ വരും. അതിൽ ചടപ്പുള്ളവനും ഇല്ല ഇടറുന്നവനും ഇല്ല, തൂക്ക
ലും ഉറക്കും ഇല്ല, അരക്കച്ച അഴിയുന്നതും ഇല്ല ചെരിപ്പുകളുടെ വാർ
</lg><lg n="൨൬"> അറുന്നതും ഇല്ല. അമ്പുകൾ കൂൎത്തവയും വില്ലുകൾ എല്ലാം കുലെച്ചവ
യും കുതിരക്കുളമ്പുകൾ വെങ്കൽ എന്നു തോന്നുന്നവയും തേരുരുളുകൾ വിശ
</lg><lg n="൨൯"> റിന്ന് ഒത്തവയും ഉള്ളവൻ. സിംഹിയെ പോലേ ഗൎജ്ജനം ഉണ്ടു, കോ
ളരികളെ പോലേ അലറുകയും മുഴങ്ങുകയും ഇരപിടിക്കയും ഉദ്ധരിപ്പ
</lg><lg n="൩൦"> വൻ കാണാതേ കൊണ്ടുപോകയും, അന്നു കടൽമുഴക്കം പോലേ അവ
രുടെ മേൽ മുഴങ്ങുകയും ഭൂമിയെ നോക്കിയാൽ അതാ തിങ്ങിയ തിമിരവും
അതിലേ കാർമൂടലിൽ വെളിച്ചം ഇരുളുകയും ആം.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/15&oldid=191637" എന്ന താളിൽനിന്ന് ശേഖരിച്ചത്