ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

152 Jeremiah, XXII. യിറമിയാ ൨൨. അ.

<lg n="">ത്തെയും ഞാൻ ബാബേൽരാജാവായ നബുകദ്രേചരുടേ കയ്യിലും ശത്രുക്ക
ളുടേ കയ്യിലും അവരുടേ പ്രാണനെ അന്വേഷിക്കുന്നവരുടേ കയ്യിലും
കൊടുക്കും, ഇവൻ അവരെ ആദരിക്കയും പൊറുക്കയും കനിഞ്ഞുകൊ
ൾകയും ചെയ്യാതേ വാളിൻ വായാൽ കൊല്ലുവാൻ തന്നേ, എന്നു യഹോ
വയുടേ അരുളപ്പാടു.

</lg>

<lg n="൮"> പിന്നേ ഈ ജനത്തോടു പറക! യഹോവ പറയുന്നിതു: ഞാൻ ജീവ
വഴിയെയും മരണവഴിയെയും ഇതാ നിങ്ങൾക്കു മുമ്പിൽ വെക്കുന്നു.
</lg><lg n="൯"> ഈ പട്ടണത്തിൽ പാൎക്കുന്നവൻ വാൾ ക്ഷാമം മഹാരോഗം ഇവയാൽ
മരിക്കും; നിങ്ങളെ മുട്ടിക്കുന്ന കൽദയരോടു ചേരുവാൻ പുറപ്പെടുന്നവൻ
</lg><lg n="൧൦"> ജീവിക്കും, അവനു പ്രാണൻ തന്നേ കൊള്ളയാകും. കാരണം ഞാൻ
നന്മെക്കല്ല തിന്മെക്കത്രേ എൻ മുഖത്തെ ഈ പട്ടണത്തിന്നു എതിർവെച്ചു
കിടക്കുന്നു. അതു ബാബേൽരാജാവിൻ കൈക്കൽ കൊടുക്കപ്പെടും, അ
വൻ അതിനെ തീയിൽ ചുടും, എന്നു യഹോവയുടേ അരുളപ്പാടു.-
</lg><lg n="൧൧"> പിന്നേ യഹൂദാരാജാലയത്തോടു (ചൊല്ലുന്നിതു): യഹോവാവചനത്തെ
</lg><lg n="൧൨"> കേൾപ്പിൻ. ഹേ ദാവീദിൻഗൃഹമേ യഹോവ പറഞ്ഞിതു: നിങ്ങളുടേ
പ്രവൃത്തിദോഷം നിമിത്തം എന്റേ ഊഷ്മാവു തീ പോലേ പൊങ്ങി കെ
ടാതവണ്ണം കത്തായ്‌വാൻ രാവിലേ ന്യായം വിസ്തരിക്കയും, പിടി
ച്ചുപറി അനുഭവിച്ചവനെ പീഡിപ്പിക്കുന്നവന്റേ കയ്യിൽനിന്നു ഉദ്ധരി
ക്കയും ചെയ്‌വിൻ!

</lg>

<lg n="൧൩"> അല്ലയോ താഴ്വരയിലും സമനിലത്തേപാറയിലും വസിപ്പവളേ!
"ഇങ്ങോട്ട് ആർ കിഴിയും, ഞങ്ങടേ പാൎപ്പുകളിൽ ആർ പൂകും"? എന്നു
പറയുന്നവരേ! ഞാൻ ഇതാ നിന്നെക്കൊള്ളേ വരുന്നു എന്നു യഹോവ
</lg><lg n="൧൪"> യുടേ അരുളപ്പാടു. നിങ്ങടേ പ്രവൃത്തികളുടേ ഫലത്തിന്നു തക്കവണ്ണം
ഞാൻ നിങ്ങളെ സന്ദൎശിച്ചു അവളുടേ കാട്ടിൽ തീ കത്തിക്കുന്നതു ചുറ്റു
മുള്ളത് ഒക്കയും തിന്നുകളയും, എന്നു യഹോവയുടേ അരുളപ്പാടു.

</lg>

൨൨. അദ്ധ്യായം.

യോയക്കീം രാജാവിനെ നീതികേടുനിമിത്തം ശാസിച്ചു (൧൦) യോവഹജി
ന്നു വന്ന ശിക്ഷയെ അവൻ വിചാരിയാതേ പോയാൽ (൧൩) ഏറ്റം സങ്കട
മുള്ള അപമൃത്യു തട്ടും എന്നും (൨൦) യഹൂദയിലും (൨൪) യക്കോന്യരാജാവിലും
ന്യായവിധികളും അറിയിച്ച ശേഷം (൨൩,൧ ) നല്ല ഇടയന്റേ വാഗ്ദത്തം.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/158&oldid=191942" എന്ന താളിൽനിന്ന് ശേഖരിച്ചത്