ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൨൨. അ. Jeremiah, XXII. 155

<lg n="൨൮"> മനംചെല്ലുന്ന ദേശത്തേക്ക് മടങ്ങിവരികയും ഇല്ല- കോന്യാ എന്ന
ഈ പുരുഷൻ ധിക്കരിച്ചു പൊട്ടിച്ചൊരു കോപ്പോ ഇഷ്ടക്കേടു വന്ന പാ
ത്രമോ? പിന്നേ അവനും സന്തതിയും അറിയാത്ത നാട്ടിലേക്കു ചാട്ടി
</lg><lg n="൨൯"> എറിയപ്പെടുവാൻ എന്തു? അല്ലയോ ദേശമേ ദേശമേ ദേശമേ യഹോ
</lg><lg n="൩൦"> വാവചനത്തെ കേൾക്ക! യഹോവ പറയുന്നിതു: ഈ പുരുഷനെ നി
ഷ്പുത്രൻഎന്നും ആയുസ്സിങ്കൽ ശുഭം കാണാത്ത ആൾ എന്നും എഴുതുവിൻ!
ദാവീദിൻ സിംഹാസനത്തിൽ ഇരുന്നു യഹൂദയിൽ ഇനി വാഴുവാൻ
അവന്റേ സന്തതിയിൽ ഓർ ആണും മുഴുക്കയില്ല സത്യം.

</lg>

<lg n="൨൩, ൧"> ഞാൻ മേയ്ക്കുന്ന ആട്ടിങ്കൂട്ടത്തെ നശിപ്പിച്ചു ചിതറിക്കുന്ന ഇടയന്മാ
</lg><lg n="൨"> ൎക്കു ഹാ കഷ്ടം! എന്നു യഹോവയുടേ അരുളപ്പാടു. ആകയാൽ ഇസ്രയേ
ലിൻ ദൈവമായ യഹോവ എൻ ജനത്തെ മേയ്ക്കുന്ന ഇടയന്മാരെ കുറി
</lg><lg n="൩"> ച്ചു പറയുന്നിതു: നിങ്ങൾ എൻ ആട്ടിങ്കുട്ടത്തെ സന്ദൎശിക്കാതേ ചിതറി
ച്ചു തള്ളിക്കളഞ്ഞു; ഞാൻ ഇതാ നിങ്ങളുടേ പ്രവൃത്തികളുടേ ദോഷത്തെ
</lg><lg n="൪"> നിങ്ങളിൽ സന്ദൎശിക്കും എന്നു യഹോവയുടേ അരുളപ്പാടു. ആട്ടിൻ
ശേഷിപ്പിനെ ഞാൻ അവരെ തള്ളിവിട്ട സകലദേശങ്ങളിൽനിന്നും
ചേൎത്തു അവയുടേ പുലങ്ങളിലേക്കു മടക്കീട്ടു പെരുകി വൎദ്ധിപ്പാറാക്കി,
അവരെ മേയ്ക്കുന്ന ഇടയന്മാരെ കല്പിച്ചാക്കും. ഇനി അവർ ഭയപ്പെടുക
യും അഞ്ചുകയും ഇല്ല കാണാതേപോകയും ഇല്ല എന്നു യഹോവയുടേ
</lg><lg n="൫"> അരുളപ്പാടു.— ഞാൻ ദാവീദിനു നീതിയുള്ള തളിരിനെ (യശ. ൧൧,൧)
എഴുനീല്പിക്കുന്ന നാളുകൾ ഇതാ വരുന്നു. ആയവൻ രാജാവായി വാണു
</lg><lg n="൬"> ബുദ്ധിയോടേ വ്യാപരിച്ചു ഭൂമിയിൽ ന്യായവും നീതിയും നടത്തും. അ
വന്റേ നാളുകളിൽ യഹൂദ രക്ഷപ്പെടുകയും ഇസ്രയേൽ നിൎഭയമായി വ
സിക്കയും ചെയ്യും, അവനു വിളിപ്പാനുള്ള പേർ "ഞങ്ങളുടേ നീതി യ
</lg><lg n="൭"> ഹോവ" എന്നാകും എന്നു യഹോവയുടേ അരുളപ്പാടു.- (൧൬, ൧൪f.)
ആയതുകൊണ്ടു ഇസ്രയേൽപുത്രന്മാരെ മിസ്രദേശത്തുനിന്നു കരേറ്റിയ
</lg><lg n="൮"> യഹോവാജീവനാണ എന്നല്ല, വടക്കേ ദിക്കിൽനിന്നും ഞാൻ അവ
രെ തള്ളിവിട്ട സൎവ്വദേശങ്ങളിൽനിന്നും ഇസ്രയേൽഗൃഹസന്തതിയെ ക
രേറ്റി വരുത്തി അവരേ നാട്ടിൽ വസിപ്പാറാക്കിയ യഹോവാജിവനാ
ണ എന്നത്രേ പറയുന്ന നാളുകൾ ഇതാ വരുന്നു, എന്നു യഹോവയുടേ
അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/161&oldid=191948" എന്ന താളിൽനിന്ന് ശേഖരിച്ചത്