ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

168 Jeremiah, XXIX. യിറമിയാ ൨൯. അ.

<lg n="൧൦"> വാറാകും. എന്നതു പ്രവാചകനായ യിറമിയാ പറഞ്ഞാറേ ഹനന്യാപ്ര
വാചകൻ യിറമിയാവിൻ കഴുത്തിന്മേൽനിന്നു നുകത്തെ എടുത്തുകൊണ്ടു
</lg><lg n="൧൧"> ഒടിച്ചു, യഹോവ പറയുന്നിതു: ഇവ്വണ്ണം ഞാൻ ബാബേൽരാജാവായ
നബുകദ്രേചരുടേ നുകത്തെ സകലജാതികളുടേ കഴുത്തിന്മേൽനിന്ന്
ഈരാണ്ടകത്ത് ഒടിക്കും എന്നു സൎവ്വജനവും കാൺങ്കേ ഹനന്യാ പറഞ്ഞു;
പ്രവാചകനായ യിറമിയാ തന്റേ വഴിക്കു പോകയും ചെയ്തു.

</lg>

<lg n="൧൨"> പ്രവാചകനായ യിറമിയാവിൻ കഴത്തിന്മേൽനിന്നു ഹനന്യാപ്രവാ
ചകൻ നുകത്തെ ഒടിച്ചനന്തരം യിറമിയാവിന്നു യഹോവാവചനം ഉണ്ടാ
</lg><lg n="൩"> യിതു: നീ ചെന്നു ഹനന്യാവോടു പറക: യഹോവ ഇപ്രകാരം പറ
യുന്നു: മരനുകങ്ങളെ നീ ഒടിച്ചു, അതിൻ പകരം ഇരിമ്പുനുകങ്ങളെ
</lg><lg n="൧൪"> ചമെച്ച് ഇരിക്കുന്നു. എങ്ങനേ എന്നാൽ സൈന്യങ്ങളുടയ യഹോവ എന്ന
ഇസ്രയേലിൻ ദൈവം പറയുന്നിതു: ബാബേൽരാജാവായ നബുക
ദ്രേചരെ സേവിപ്പാൻ ഈ സകലജാതികളുടേ കഴുത്തിന്മേൽ ഞാൻ ഇരി
മ്പുനുകം ഇട്ടു, അവർ അവനെ സേവിക്കും, കാട്ടിലേ മൃഗവും കൂടേ ഞാൻ
</lg><lg n="൧൫"> അവനു കൊടുത്തു. എന്നാറേ യിറമിയാപ്രവാചകൻ ഹനന്യാപ്രവാച
കനോടു പറഞ്ഞു: ഹേ ഹനന്യാ കേട്ടാലും യഹോവ നിന്നെ അയച്ചിട്ടി
</lg><lg n="൧൬"> ല്ല, നീ ഈ ജനത്തെ പൊളിയിൽ ആശ്രയിപ്പിച്ചു. അതുകൊണ്ടു
യഹോവ പറയുന്നിതു: ഞാൻ ഇതാ നിന്നെ നിലത്തിന്മേൽനിന്ന് അയ
ച്ചുവിടുന്നുണ്ടു, നീ യഹോവെക്കു നേരേ മത്സരം ഉരെക്കയാൽ(൫ മോ.
</lg><lg n="൧൭">൧൩, ൬) ഈ ആണ്ടിൽ മരിക്കും. എന്നിട്ടു ആ ആണ്ടിൽ തന്നേ ഏഴാം
മാസത്തിൽ ഹനന്യാപ്രവാചകൻ മരിച്ചു.

</lg>

൨൯. അദ്ധ്യായം.

പ്രവസിച്ചുപോയവരെ ബാബേലിൽ കുടിയേറുവാൻ ഉത്സാഹിപ്പിച്ചു
(൧൫) നാട്ടിൽ മിഞ്ചിയവൎക്കും (൨൧) രണ്ടു കള്ളപ്രവാദികൾക്കും ശിക്ഷാവിധി
യും അറിയിക്കയാൽ (൨൪) മറുത്തുപോയ ശമൎയ്യാവിനോടു വ്യാപരിച്ചതു.

<lg n="൧"> യകോന്യരാജാവും മൂത്ത രാജ്ഞിയും പള്ളിയറക്കാരും യഹൂദയിലും
യരുശലേമിലും ഉള്ള പ്രഭുക്കന്മാരും ആശാരി കൊല്ലന്മാരുമായി യരുശ
</lg><lg n="൨"> ലേമിൽനിന്നു പുറപ്പാടായ ശേഷം, യഹൂദാരാജാവായ ചിദക്കീയാ ശാ
ഫാൻപുത്രനായ എലാസാവെയും ഹിൽക്കീയാപുത്രനായ ഗമൎയ്യാവെയും
ബാബേൽരാജാവായ നബുകദ്രേചരെ കണ്ടു പറവാൻ ബാബേലിലേക്ക്
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/174&oldid=191995" എന്ന താളിൽനിന്ന് ശേഖരിച്ചത്