ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪൦. അ. Jeremiah, XL. 197

<lg n="">യിൽവന്നു, ദേശത്തിൽ മിഞ്ചി നില്ക്കുന്ന ജനത്തിൻ മദ്ധ്യേ അവനോട്
ഒന്നിച്ചു പാൎക്കയും ചെയ്തു.

</lg>

<lg n="൭"> ബാബേൽരാജാവു അഹിക്കാംപുത്രനായ ഗദല്യാവെ ദേശത്ത് അധി
കാരി ആക്കിവെച്ചു എന്നും ബാബേലിലേക്കു പ്രവസിച്ചു പോകാത്ത
പുരുഷസ്ത്രീകളും കുഞ്ഞികുട്ടിയും ദേശത്തു എളിയോരും ആകുന്ന ചിലരെ
അവനെ ഏല്പിച്ചു എന്നും നാട്ടിൽ (ഒളിച്ച) പടത്തലവന്മാർ ആളുകളു
</lg><lg n="൮"> മായി കേട്ടപ്പോൾ, നഥന്യാപുത്രനായ ഇശ്മയേൽ, യോഹനാൻ യോ
നഥാൻ എന്ന കറേഹപുത്രന്മാർ, തഹ്നുമത്ത് പുത്രനായ സരായ, നതോ
ഫയിലേ ഒഫായിൻ പുത്രന്മാർ, മയകക്കാരന്റേ പുത്രനായ യജന്യാ
ഇവർ ആളുകളുമായി മിസ്പയിലേക്കു ഗദല്യാവിൻ അടുക്കേ വന്നു.
</lg><lg n="൯"> ശഫാൻപുത്രനായ അഹിക്കാംപുത്രനായ ഗദല്യാ അവരോട്ടം ആളുക
ളോടും ആണയിട്ടു പറഞ്ഞിതു: കൽദയരെ സേവിപ്പാൻ ഭയപ്പെടരുതു!
ദേശത്തിൽ പാൎത്തു ബാബേൽരാജാവെ സേവിച്ചുകൊൾവിൻ! എന്നാൽ
</lg><lg n="൧൦"> നിങ്ങൾക്കു നന്നാകും. നമ്മെ കാണ്മാൻ വരുന്ന കൽദയരുടേ മുമ്പാകെ
നില്പാൻ ഞാൻ ഇതാ മിസ്പയിൽ വസിക്കുന്നു; നിങ്ങളോ വീഞ്ഞും മരഫ
ലവും എണ്ണയും ചേൎത്തു പാത്രങ്ങളിൽ ആക്കി നിങ്ങൾ പിടികിട്ടിയ
</lg><lg n="൧൧"> നഗരങ്ങളിൽ പാൎത്തുകൊൾവിൻ! എന്നാറേ മോവാബിലും അമ്മോ
ന്യരിലും ഏദോമിലും ശേഷം രാജ്യങ്ങളിലും ഉള്ള യഹൂദന്മാർ ഒക്കയും
ബാബേൽരാജാവു യഹൂദെക്ക് ഒരു ശേഷിപ്പു വെച്ചു, ശഫാൻപുത്ര
നായ അഹിക്കാപുത്രനായ ഗദല്യാവെ അവരിൽ അധികരിപ്പിച്ചുള്ള
</lg><lg n="൧൨"> വിവരംകേട്ടപ്പോൾ, എല്ലാ യഹൂദന്മാരും ആട്ടിക്കളഞ്ഞുപോയ സകല
സ്ഥലങ്ങളിൽ നിന്നും മടങ്ങി, യഹൂദാദേശത്തു മിസ്പയിൽ ഗദല്യാവിന്ന
ടുക്കേ വന്നു അത്യന്തം വീഞ്ഞും മരഫലവും സ്വരൂപിക്കയും ചെയ്തു.
</lg><lg n="൧൩"> കറേഹപുത്രനായ യോഹനാൻ മുമ്പായ നാട്ടിലേ പടത്തലവന്മാർ
</lg><lg n="൧൪"> മിസ്പയിൽ വന്നു ഗദല്യാവെ കണ്ടു: അമ്മോന്യരാജാവു ബാലീസ് നി
ന്റേ പ്രാണച്ഛേദം വരുത്തുവാൻ നഥന്യാപുത്രനായ ഇശ്മയേലിനെ
അയച്ചപ്രകാരം അറിയുന്നുണ്ടോ? എന്ന് അവനോടു പറഞ്ഞാറേ അ
</lg><lg n="൧൫"> ഫിക്കാംപുത്രനായ ഗദല്യാ അവരെ വിശ്വസിച്ചില്ല. അപ്പോൾ കറേ
ഹപുത്രനായ യോഹനാൻ മിസ്പയിൽ ഗദല്യാവെ വേറേ വിളിച്ചു അവ
നോടുപറഞ്ഞു: ആരും അറിയാതേ ഞാൻ പോയി നഥന്യാപുത്രനായ
ഇശ്മയേലെ വെട്ടിക്കളയട്ടേ! നിന്നോട് ഒരുമിക്കുന്ന യഹൂദർ ഛിന്നഭി
ന്നമായി യഹൂദയിലേ ശിഷ്ടം കെട്ടുപോവാൻ അവൻ നിന്നെ പ്രാണ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/203&oldid=192107" എന്ന താളിൽനിന്ന് ശേഖരിച്ചത്