ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യിറമിയാ ൪൩. അ. Jeremiah, XLIII. 201

<lg n="">ഹോവ ഇപ്രകാരം പറയുന്നു: മിസ്രയിൽ പൂവാൻ കേവലം നിങ്ങടേ മു
</lg><lg n="൧൬"> ഖം വെച്ചു അവിടേ പാൎപ്പാൻ ചെന്നു എങ്കിൽ, നിങ്ങൾ ഭയപ്പെടുന്ന
വാൾ അവിടേ മിസ്രദേശത്തു തന്നേ നിങ്ങളെ എത്തും; നിങ്ങൾ അഞ്ചു
ന്ന ക്ഷാമം അവിടേ മിസ്രയിൽ നിങ്ങളെ പിൻപറ്റും, നിങ്ങൾ അവി
</lg><lg n="൧൭"> ടേ മരിക്കയും ചെയ്യും. മിസ്രയിൽ പുക്കു പരിമാറുവാൻ മുഖം വെച്ച
സകലപുരുഷന്മാരും അവിടേ വാളാലും ക്ഷാമത്താലും മഹാരോഗത്താലും
മരിക്കും, അവരുടേ മേൽ ഞാൻ വരുത്തുന്ന ആപത്തിൽനിന്നു മിഞ്ചുന്ന
</lg><lg n="൧൮"> വനും വഴുതിപ്പോരുന്നവനും ഇല്ല.- കാരണം ഇസ്രയേലിൻദൈവ
മായ സൈന്യങ്ങളുടയ യഹോവ ഇപ്രകാരം പറഞ്ഞു: എന്റേ കോപ
വും ഊഷ്മാവും യരുശലേംനിവാസികളുടേ മേൽ പൊഴിഞ്ഞവണ്ണം
തന്നേ നിങ്ങൾ മിസ്രയിൽ ചെന്നാൽ എൻ ഊഷ്മാവു നിങ്ങളുടേ മേൽ
പൊഴിയും; നിങ്ങൾ ശാപവും വിസ്മയവും പ്രാക്കലും നിന്ദയും ആയി
ത്തിൎന്നു ഈ സ്ഥലത്തെ ഇനി കാണാതേ പോവോളം തന്നേ.

</lg>

<lg n="൧൯"> യഹൂദാശേഷിപ്പായുള്ളോവേ! യഹോവ നിങ്ങളോട് ഉരെച്ചിരിക്കുന്നു.
മിസ്രയിലേക്കു ചെല്ലരുതേ! ഞാൻ ഇന്നു നിങ്ങളെ സാക്ഷീകരിച്ച് ഉണ
</lg><lg n="൨൦"> ൎത്തി എന്ന് അറിഞ്ഞുകൊൾവിൻ! എങ്ങനേ എന്നാൽ നമ്മുടേ ദൈവ
മായ യഹോവയോടു ഞങ്ങൾക്കു വേണ്ടി യാചിച്ചുകൊണ്ടാലും, നമ്മുടേ
ദൈവമായ യഹോവ പറയും വണ്ണം ഒക്കയും ഞങ്ങളെ അറിയിക്ക,
അങ്ങനേ ഞങ്ങൾ ചെയ്യും എന്നു ചൊല്ലി നിങ്ങൾ എന്നെ നിങ്ങളുടേ
</lg><lg n="൨൧"> ദൈവമായ യഹോവയടുക്കേ അയച്ചപ്പോൾ, ഞാൻ ഇന്നു നിങ്ങളോ
ട് അറിയിച്ചാറേയും അവൻ നിങ്ങൾക്കു എന്നെ ചൊല്ലിവിട്ട സകല
ത്തിന്നും തക്കവണ്ണം നിങ്ങളുടേ ദൈവമായ യഹോവയുടേ ശബ്ദത്തെ
കേട്ടുകൊള്ളായ്കയാൽ നിങ്ങൾ പ്രാണഹാനിക്കായി തെറ്റിപ്പോയിരി
</lg><lg n="൨൨"> ക്കുന്നു. നിങ്ങൾ ചെന്നു പരുമാറുവാൻ ഇച്ഛിക്കുന്ന സ്ഥലത്തിൽ വാ
ളാലും ക്ഷാമത്താലും മഹാരോഗത്താലും മരിക്കും എന്നു ഇപ്പോൾ അറി
കേ വേണ്ടു.

</lg>

൪൩. അദ്ധ്യായം.

യോഹനാൻ യഹൂദാശേഷിപ്പിനെ മിസ്രെക്കു കൂട്ടിക്കൊണ്ടു പോയ ശേഷം
(൮) കൽദയർ മിസ്രയെ ശിക്ഷിക്കും എന്നു പ്രവചിച്ചതു.

<lg n="൧"> ഇങ്ങനേ എല്ലാം യിറമിയാ സൎവ്വജനത്തോടും അവരുടേ ദൈവമായ
യഹോവ അവനെ ചൊല്ലിവിട്ട സകലവചനങ്ങളെയും പറഞ്ഞു തീൎന്ന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/207&oldid=192120" എന്ന താളിൽനിന്ന് ശേഖരിച്ചത്