ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

206 Jeremiah, XLV. XLVI. യിറമിയാ ൪൫. ൪൬. അ.

<lg n="">ണനെ അനേഷിച്ച ശത്രുവായ നബുകദ്രേചർ എന്ന ബാബേൽരാജാ
വിന്റേ കയ്യിൽ കൊടുത്ത പ്രകാരമത്രേ എന്നു യഹോവ പറയുന്നു.
</lg>

൪൫. അദ്ധ്യായം.

ബാരൂകോടു ചൊല്ലിയ ഓർ ആശ്വാസവചനം.

<lg n="൧"> യോശീയാപുത്രനായ യോയക്കീം എന്ന യഹൂദാരാജാവിന്റേ നാലാം
ആണ്ടിൽ നേരിയ്യാപുത്രനായ ബാരൂക് മേൽപ്പറഞ്ഞ വചനങ്ങളെ യിറ
മിയാ ചൊല്ലിക്കൊടുത്തപ്രകാരം പുസ്തകത്തിൽ എഴുതുമ്പോൾ യിറമിയാ
</lg><lg n="൨"> പ്രവാചകൻ അവനോടു ഉരെച്ച വചനമാവിതു. ഹേ ബാരൂക്കേ, ഇ
സ്രയേലിൻ ദൈവമായ യഹോവ നിന്നോട് ഇപ്രകാരം പറയുന്നു:
</lg><lg n="൩"> യഹോവ എന്റേ വേദനയോടു ദുഃഖം കൂട്ടുകകൊണ്ട് എനിക്ക് അയ്യോ
കഷ്ടം! ഞാൻ ഞരങ്ങുകയാൽ തളൎന്നുപോയി (സങ്കീ ൬,൭.) സ്വസ്ഥത
</lg><lg n="൪"> കാണുന്നതും ഇല്ല എന്നു നീ പറഞ്ഞു. അവനോടു നീ പറയേണ്ടുന്നിതു:
യഹോവ ഇപ്രകാരം പറയുന്നു: ഞാൻ പണിചെയ്തതിനെ ഇതാ
ഇടിച്ചും നട്ടതിനെ പൊരിച്ചും കളയുന്നു, ആയതും ഭൂമി മുഴുവൻ തന്നേ.
</lg><lg n="൫"> പിന്നേ നിണക്കായി നീ വലിയവ അന്വേഷിക്കുന്നുവോ? അന്വേഷി
ക്കരുതു; സൎവ്വജഡത്തിന്മേലും ഞാൻ ഇതാ തിന്മ വരുത്തുന്നുവല്ലോ എന്നു
യഹോവയുടേ അരുളപ്പാടു. നീ പോകുന്ന എല്ലാ സ്ഥലങ്ങളിലും നിന്റേ
പ്രാണനെ ഞാൻ നിണക്കു കൊള്ളയായി തരുന്നുണ്ടു താനും.

</lg>

IV. പ്രബന്ധം. ഒമ്പതു പരജാതികൾക്കു നേരേ
പ്രവചിച്ചതു. (അ. ൪൬-൫൧)

൪൬. അദ്ധ്യായം.

(൩) നെകോവിന്റേ പട തോല്ക്കും (൧൩) നബുകദ്രേച്ചർ മിസ്രയെ താഴ്ത്തി
പാഴാക്കും (൨൭) ഇസ്രയേലിന്ന് ആശ്വാസം വരും താനും.

<lg n="൧"> ജാതികളെ പറ്റി യിറമിയാപ്രവാചകന്നു ഉണ്ടായ യഹോവാവചന
</lg><lg n="൨"> മാവിതു. (ഒന്നാമതു) മിസ്രയെ കുറിചുള്ളതു. ഫറോനെകോ എന്ന മിസ്ര
രാജാവിന്റേ ബലം ഫ്രാത്ത് നദിയരികേ കൎകമീശിൽ ആയപ്പോൾ യോ
ശീയാപുത്രനായ യോയക്കീം എന്ന യഹൂദാരാജാവിന്റേ നാലാം ആ
ണ്ടിൽ നബുകദ്രേചർ എന്ന ബാബേൽ രാജാവ് അതിനെ വെട്ടി വെല്ലു
ന്നതിനെ ചൊല്ലി തന്നേ.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/212&oldid=192131" എന്ന താളിൽനിന്ന് ശേഖരിച്ചത്