ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിലാപങ്ങൾ ൨. അ. Lamentations, II. 231

<lg n="൧൮"> രപ്പുലയായി. യഹോവ നീതിമാനത്രേ അവന്റേ വായോടു ഞാൻ മറു
ത്തുവല്ലോ; സർവ്വവംശങ്ങളായുള്ളോരേ, എൻ വ്യസനത്തെ കണ്ടു കേട്ടു
കൊൾവിൻ, എന്റേ കന്യമാരും യുവാക്കളും അടിമയിലേക്ക് പോയിരി
</lg><lg n="൧൯"> ക്കുന്നു. രഹസ്യക്കാരേ ഞാൻ വിളിച്ചിട്ടും അവർ എന്നെ ചതിച്ചു,
എന്റേ പുരോഹിതന്മാരും മൂപ്പന്മാരും പ്രാണനെ നിവിർത്തുവാൻ കൊ
</lg><lg n="൨൦"> റ്റിന്നു തേടുമ്പോൾ പട്ടണത്തിൽ വെച്ചു കഴിഞ്ഞുപോയി. വ്യാകുലം എ
നിക്ക് ഉണ്ടായതു യഹോവ കണ്ടാലും! എൻ കുടലുകൾ പതെക്കുന്നു,
ഹൃദയം എന്റേ ഉള്ളിൽ മറിഞ്ഞു ഞാൻ അത്യന്തം മറുക്കയാൽ തന്നേ,
പുറത്തു വാൾ മക്കളില്ലാതാക്കുന്നു, അകത്തു മരണവിധങ്ങൾ (൫ മോ.
</lg><lg n="൨൧"> ൩൨,൨൫). ശാന്തിവരുത്തുന്നവൻ എനിക്കില്ല എന്നു ഞരങ്ങുന്നതു കേ
ൾക്കായി, സകലശത്രുക്കളും എൻ അനർത്ഥത്തെ കേട്ടു നീ ചെയ്കയാൽ
ആനന്ദിക്കുന്നു; അവർ എന്നെ പോലേ ആവാൻ നീ കുറിച്ച ദിവസ
</lg><lg n="൨൨"> ത്തെ വരുത്തുമല്ലോ? ഹാ തിരുമുമ്പാകേ അവരുടേ സകലദോഷം വ
രിക, എന്റേ സർവ്വദ്രോഹങ്ങളിൻ നിമിത്തം എന്നോടു വ്യാപരിച്ച പ്ര
കാരം അവരോടു വ്യാപരിക്കേണമേ! പലതല്ലോ എന്റേ ഞരക്കങ്ങൾ,
എന്റേ ഹൃദയം രോഗാർത്തം (യിറ. ൮, ൧൮).

</lg>

൨. അദ്ധ്യായം.

യഹൂദമേൽ വന്ന ന്യായവിധിയെ വർണ്ണിച്ച ശേഷം (൧൧) മനുഷ്യർക്ക് ആ
ശ്വസിപ്പാൻ കഴിയായ്കയാലും ശത്രുക്കൾ പരിഹസിക്കയാലും (൧൭) ന്യായാ
ധിപനെ തന്നേ അഭയം വീഴ്കേ വേണ്ടു എന്നു കണ്ടു (൨൦) ഇവനോടു യാചി
ക്കുന്നതു.

<lg n="൧"> അയ്യോ കർത്താവു തൻ കോപത്തിൽ ചിയ്യോൻപുത്രിയെ കാർമുകിൽ
കൊണ്ടു പൊതിയുന്നത് എങ്ങനേ! ഇസ്രയേലിന്റേ അലങ്കാരത്തെ വാ
നിൽനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞു തൻ കോപദിവസത്തിൽ സ്വപാദ
</lg><lg n="൨"> പീഠം ഓർക്കാതേ പാർത്തു. ആദരിയാതേ കർത്താവു യാക്കോബിൻ പാ
ർപ്പിടങ്ങളെ എല്ലാം വിഴുങ്ങി, തൻ ചീറ്റത്തിൽ യഹൂദാപുത്രിയുടേ കോ
ട്ടകളെ തകർത്തു നിലസമമാക്കി, രാജത്വത്തെയും അതിന്റേ പ്രഭുക്കളെ
</lg><lg n="൩"> തീണ്ടിച്ചുകളഞ്ഞു. ഇസ്രയേലിന്നു കൊമ്പായത് ഒക്കയും കോപച്ചൂ
ട്ടിൽ വെട്ടിക്കുറെച്ചു, ശത്രുവിൻ മുമ്പാകേ തൻ വലങ്കൈയെ മടക്കി, യാ
ക്കോബിൽ ചുറ്റും തിന്നുന്ന ഓർ അഗ്നിജ്വാല പോലേ കത്തിക്കയും
</lg><lg n="൪"> ചെയ്തു. ഉറ്റു നിന്നു വലങ്കൈയാൽ മാറ്റാനായി ശത്രുവെ പോലേ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/237&oldid=192182" എന്ന താളിൽനിന്ന് ശേഖരിച്ചത്