ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

244 Ezekiel, IV. യഹെസ്ക്കേൽ ൪. അ.

<lg n="">താഴ്വരെക്കു പോ, അവിടേ ഞാൻ നിന്നോട് ഉരിയാടും" എന്ന് അവൻ
</lg><lg n="൨൩"> പറഞ്ഞാറേ, ഞാൻ എഴുനീറ്റു താഴ്വരെക്കു പുറപ്പെട്ടു പോയി, ഇതാ
കബാർ നദീതീരത്തു കണ്ട തേജസ്സു പോലേ യഹോവാതേജസ്സ് അവി
</lg><lg n="൨൪"> ടേ നീൽക്കുന്നു, ഞാൻ മുഖം കവിണ്ണു വീണു. പിന്നേ ആത്മാവ് എന്നിൽ
പുക്കു എന്നെ കാലിന്മേൽ നിർത്തി അവൻ എന്നോടു ചൊല്ലിയതു: നീ
</lg><lg n="൨൫"> ചെന്നു പുരെക്കകത്ത് നിന്നെ അടെച്ചിരിക്ക! മനുഷ്യപുത്ര കണ്ടാലും
നിന്മേൽ കയറുകൾ ഇട്ടു നിന്നെ കെട്ടി അവരുടേ ഇടയിൽ പുറപ്പെ
</lg><lg n="൨൬"> ടാതേ ആക്കും. നിന്റേ നാവും ഞാൻ അണ്ണാക്കിൽ പറ്റിക്കും നീ മി
ണ്ടാതേ പാർത്തു അവർക്കു ശാസിക്കുന്ന ആളാകാതേ ഇരിപ്പാൻ തന്നേ;
</lg><lg n="൨൭"> അവർ മത്സരഗൃഹമല്ലോ. പിന്നേ ഞാൻ നിന്നോട് ഉരിയാടുമ്പോൾ
ഞാൻ നിന്റേ വായി തുറക്കും, നീ അവരോടു "യഹോവാകർത്താവ്
ഇവ്വണ്ണം പറയുന്നു, കേൾക്കുന്നവൻ കേൾക്ക, ഇളെക്കുന്നവൻ ഇളെ
ക്കുക!" എന്നു പറയേണം; അവർ മത്സരഗൃഹമല്ലോ.

</lg>

II. യരുശലേമിലും ഇസ്രയേലിലും ന്യായവിധി. (അ. ൪—൨൪.)

൪. അദ്ധ്യായം.

മൂന്നു കർമ്മങ്ങളാൽ (൧. ൪. ൯) യരുശലേമിന്റേ നിരോധത്തെ സൂചി
പ്പിച്ചതു.

<lg n="൧"> മനുഷ്യപുത്ര ഓർ ഇട്ടികയെ എടുത്തു നിന്മുമ്പിൽ വെച്ചു യരുശലേം
</lg><lg n="൨"> എന്ന ഒരു പട്ടണത്തെ അതിൽ വരെച്ചു, അതിന്നു നേരേ വളച്ചൽ
തുടങ്ങുക! അതിനെക്കൊള്ളേ കൊന്തളങ്ങളെ തീർത്തു ചുറ്റു മേടുകുന്നിച്ചു
അതിനെക്കൊള്ളേ പാളയങ്ങൾ ഇട്ടു ചൂഴവേ യന്ത്രമുട്ടികളെ വെക്ക.
</lg><lg n="൩"> പിന്നേ ഇരിമ്പുകലം എടുത്തുംകൊണ്ടു നിനക്കും പട്ടണത്തിന്നും മദ്ധ്യേ
ഇരിമ്പുഭിത്തി ആക്കി സ്ഥാപിക്ക, അതിനു നേരേ മുഖത്തെ വെക്കയും
അതു നിരോധത്തിൽ ആവാൻ അതിനെ മുട്ടിക്കയും വേണം. ഇസ്ര
യേൽഗൃഹത്തിന്ന് ഇത് അടയാളം.
</lg><lg n="൪"> അനന്തരം ഇടത്തുപുറത്തു ചരിഞ്ഞു ഇസ്രയേൽഗൃഹത്തിൻ കുറ്റത്തെ
അതിന്മേൽ വെച്ചുകൊൾക, നീ അതിന്മേൽ കിടക്കുന്ന നാളുകളുടേ എ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/250&oldid=192210" എന്ന താളിൽനിന്ന് ശേഖരിച്ചത്