ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യഹെസ്ക്കേൽ ൧൫. അ. Ezekiel, XV.

<lg n="">ഷിച്ചിരിക്കും താനും. അവർ പുറപ്പെട്ട് ഇതാ നിങ്ങളോടു ചേരും. അ
വരുടേ വഴിയെയും പ്രവൃത്തികളെയും നിങ്ങൾ കണ്ടാൽ ഞാൻ യരുശ
ലേമിന്മേൽ വരുത്തിയ തിന്മയും ശേഷം വരുത്തിയ സകലത്തെയും
</lg><lg n="൨൩"> ചൊല്ലി ആശ്വസിക്കും. അവരുടേ വഴിയും പ്രവൃത്തികളും നിങ്ങൾ
കാണുമ്പോൾ അവർ തന്നേ നിങ്ങളെ ആശ്വസിപ്പിക്കും, ഞാൻ അതിൽ
ചെയ്തത് ഒക്കയും വെറുതേ ചെയ്തതല്ല എന്നു നിങ്ങൾ അറികയും
ചെയ്യും, എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.

</lg>

൧൫. അദ്ധ്യായം.

യരുശലേം കൊള്ളരുതാത്ത കാടുവള്ളിമരം.

<lg n="൧. ൨"> യഹോവയുടേ വചനം എനിക്ക് ഉണ്ടായി പറഞ്ഞിതു: മനുഷ്യ
പുത്ര കാട്ടിലേ മരങ്ങളിൽ ഉണ്ടായ കൊടിക്കോ മുന്തിരിവള്ളിമരത്തി
</lg><lg n="൩">ന്നോ ശേഷം എല്ലാ മരത്തെക്കാളും എന്തൊരു വിശേഷത? വല്ല പണി
ചെയ്‌വാൻ അതിൽ നിന്നു തടി എടുക്കാമോ? നാനാപാത്രം തൂക്കുന്നതിന്ന്
</lg><lg n="൪"> അതിൽനിന്ന് ഓർ ആണി പോലും എടുക്കുമോ? ഇതാ തീക്ക് ആ
ഹാരമായി കൊടുക്കപ്പെടുന്നു. അതിൽ രണ്ട് അറ്റങ്ങളെയും തീ തി
</lg><lg n="൫">ന്നു നടുവിനെ കരിച്ച ശേഷം പണിക്കു കൊള്ളാമോ? കണ്ടാലും അതു
മുഴുവനായിരിക്കേ പണിക്ക് ആകാ, തീ അതിനെ തിന്നു കരിച്ച ശേ
</lg><lg n="൬">ഷം പണിക്കാമോ പിന്നേയല്ലോ?— അതുകൊണ്ടു യഹോവാകൎത്താവ്
ഇവ്വണ്ണം പറയുന്നു: ഞാൻ തീക്ക് ആഹാരമായിക്കൊടുക്കുന്ന കാട്ടുമരങ്ങ
ളിലേ മുന്തിരിവള്ളിയുടേ മരം ഏതുപ്രകാരം അപ്രകാരം ഞാൻ യരുശ
</lg><lg n="൭">ലേം നിവാസികളെ കൊടുത്തു വിട്ടു, എന്മുഖത്തെ അവരെക്കൊള്ളേ
വെക്കുന്നു. തീയിൽനിന്ന് അവർ പുറപ്പെട്ടു വന്നു, തീയും അവരെ തി
</lg><lg n="൮">ന്നും. അവർ ദ്രോഹലംഘനം ചെയ്കയാൽ എന്മുഖത്തെ അവരെക്കൊ
ള്ളേ വെച്ചു ദേശത്തെ പാഴാക്കുമ്പോൾ ഞാൻ യഹോവ എന്ന് അവർ
അറികയും ചെയ്യും എന്നു യഹോവാകൎത്താവിൻ അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/269&oldid=192250" എന്ന താളിൽനിന്ന് ശേഖരിച്ചത്