ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

363 ദാനിയേൽ ൯. അ. Daniel, IX.

<lg n="൨൩"> നാലു രാജ്യങ്ങൾ എഴുനീല്ക്കും അവന്റേ ഊക്കോടേ അല്ല താനും. അവ
രുടേ വാഴ്ചയുടേ അവസാനത്തിങ്കൽ ദ്രോഹികൾ (ദ്രോഹത്തെ) തികെ
ച്ചിരിക്കുമ്പോൾ കഠിനമുഖക്കാരനും ഉപായകൗശലങ്ങൾ ബോധിക്കുന്ന
</lg><lg n="൨൪"> വനും ആയ ഒരു രാജാവ് എഴുനീല്ക്കും, അവന്റേ ഊക്കു ബലപ്പെടും,
സ്വന്തശക്തിയാൽ അല്ല താനും, അവൻ അപൂൎവ്വനാശങ്ങൾ ചെയ്തു ക
ൎയ്യസാദ്ധ്യം വരുത്തി നടത്തുകയും ബലവാന്മാരെയും വിശുദ്ധരായ ജന
</lg><lg n="൨൫"> ത്തെയും കെടുക്കയും ചെയ്യും. അവന്റേ ബുദ്ധികൊണ്ടു അവൻകയ്യി
ലുള്ള ചതി ഫലിക്കും, എന്നിട്ടു ഹൃദയത്തിൽ വമ്പിച്ചു നിശ്ചിന്തയായി
പലരെയും കെടുക്കും, അധിപാധിപതിക്കും നേരേ എഴുനീല്ക്കും, എങ്കി
</lg><lg n="൨൬"> ലും കൈകൂടാതേ നുറുങ്ങിപ്പോകും. ദൎശനത്തിൽ രാപ്പകൽകൊണ്ടു ചൊ
ല്ലിയതോ സത്യം തന്നേ ദൎശനം ഏറിയനാളുകൾക്ക് ഉള്ളതാകകൊണ്ടു
</lg><lg n="൨൭"> നീ ദൎശനത്തെ പൂട്ടിവെക്ക.- ദാനിയേൽ ആകുന്ന ഞാനോ കഴിഞ്ഞു
ചിലദിവസം രോഗിയായിപ്പാൎത്തു പിന്നേ എഴുനീറ്റു രാജവേലയെ
ചെയ്തു; കണ്ടതിനെ നിനെച്ചു ഞാൻ സ്തംഭിച്ചു അത് ആൎക്കും ബോധി
ച്ചതും ഇല്ല.

</lg>

൯. അദ്ധ്യായം.

ഇസ്രയേലിൻ വീഴ്ചയെ വിചാരിച്ചു (൩)ദാനിയേൽ ജനപാപത്തെ സ്വീ
കരിച്ചു പ്രാൎത്ഥിച്ച ശേഷം (൨൦)ജനത്തിന്നു നിൎണ്ണയിച്ച ൭൦ ആഴ്ചവട്ടങ്ങളെ
ദൂതൻ അറിയിക്കുന്നതു.

<lg n="൧"> മാദായിജാതനായ ക്ഷയാൎഷാവിൻപുത്രനായ ദാൎയ്യാവുസ്സിനെ കൽദയരാ
</lg><lg n="൨"> ജ്യത്തിൽ വാഴിച്ച ഒന്നാം വൎഷം, അവന്റേ വാഴ്ചയുടേ ഒന്നാം ആണ്ടിൽ
തന്നേ ദാനിയേൽ ആകുന്ന ഞാൻ പുസ്തകങ്ങളിൽ (നോക്കി) ഓർ ആ
ണ്ടെണ്ണത്തെ കുറികൊണ്ടിതു: യരുശലേമിന്റേ ഇടിവിന്ന് എഴുപതു
വൎഷം തികെക്കേണ്ടതിന്നു യഹോവയുടേ വചനം യിറമീയാപ്രവാചക
</lg><lg n="൩"> നു (യിറ. ൨൫, ൯-൧൨)ഉണ്ടായ ആണ്ടെണ്ണം തന്നേ.— അന്നു ഞാൻ
ദൈവമായ കൎത്താവിലേക്കു മുഖം തിരിച്ചു ഉപവാസത്തോടും രട്ടുചാര
</lg><lg n="൪">ത്തിലും പ്രാൎത്ഥനയും യാചനയും തേടേണം എന്നിരുന്നു. എൻ ദൈവ
മായ യഹോവയോടു ഞാൻ അപേക്ഷിച്ചും സ്വീകരിച്ചും പറഞ്ഞിതു:
ആഹാ കൎത്താവേ ഭയങ്കരവലിയ ദേവനേ നിന്നെ സ്നേഹിച്ചു കല്പനക
ളെ സൂക്ഷിക്കുന്നവൎക്ക് നിയമത്തെയും കൃപയെയും സൂക്ഷിക്കുന്നവനേ!
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/369&oldid=192483" എന്ന താളിൽനിന്ന് ശേഖരിച്ചത്