ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോവേൽ ൪. അ. Joel, IV. 393

<lg n="൨"> ദാസർദാസിമാരുടേ മേലും ഞാൻ ആ നാളുകളിൽ എൻ ആത്മാവെ പ
കരുകയും ചെയ്യും. യഹോവയുടേ വലുതും ഭയങ്കരവും ആയ നാൾ വ
രുംമുമ്പേ ഞാൻ വാനത്തിലും ഭൂമിയിലും അതിശയങ്ങളെ നല്കും: രക്തം
</lg><lg n="൪"> അഗ്നി പുകത്തൂണുകളെ (ഭൂമിയിൽ); സൂൎയ്യൻ ഇരുളായും ചന്ദ്രൻ രക്തമാ
</lg><lg n="൫"> യും മാറിപ്പോകും. എന്നാൽ ഉണ്ടാവിതു: യഹോവാനാമത്തെ വിളിച്ചെ
ടുക്കുന്ന ഏവനും ഒഴിഞ്ഞു വരും; എങ്ങനേ എന്നാൽ യഹോവ (ഒ ബ. ൧൭)
പറഞ്ഞ പ്രകാരം ചീയോൻമലയിലും യരുശലേമിലും വഴുതിപ്പോന്നവർ
ഉണ്ടാകും, യഹോവ വിളിക്കുന്നവർ തന്നേ ആ മിഞ്ചിയവരിൽ (കാണും).

</lg>

<lg n="൪, ൧">എന്തെന്നാൽ ഞാൻ യഹൂദെക്കും യരുശലേമിന്നും അടിമയെ മാറ്റുവാ
</lg><lg n="൨"> നുള്ള നാളുകളിലും ആ കാലത്തും, ഞാൻ ഇതാ സകലജാതികളെയും
കൂട്ടി യഹോശഫത്ത് താഴ്വരയിൽ ഇറങ്ങുമാറാക്കി എൻജനത്തെയും
ഇസ്രയേൽ ആകുന്ന എന്റേ അവകാശത്തെയും ചൊല്ലി അവരോട് അവി
ടേ വ്യവഹരിക്കും. ആയതിനെ അവർ ജാതികളിൽ ചിതറിച്ചു എൻ
</lg><lg n="൩"> ദേശത്തെ പകത്തു, എൻജനത്തിന്മേൽ ചീട്ടിട്ടു ബാലനെ ഒരു വേ
ശ്യെക്കായി കൊടുത്തു ബാലയെ വീഞ്ഞിന്നു വിറ്റു കുടിച്ചുകൾഞ്ഞുവല്ലോ.—
</lg><lg n="൪"> പിന്നേ ചോർ ചീദോനും എല്ലാ ഫലിഷ്ടമണ്ഡലങ്ങളും ആയുള്ളോവേ
നിങ്ങൾക്ക് എന്നോട് എന്തുപോൽ? ഞാൻ വല്ലതും പിണെച്ചതിന്നു
നിങ്ങൾ പകരം ചെയ്കയോ എനിക്കു വല്ലതും പിണെക്കയോ? ക്ഷണം
വിരഞ്ഞു ഞാൻ നിങ്ങടേ പിണെച്ചൽ അങ്ങേ തലയിന്മേൽ തിരിപ്പിക്കും,
</lg><lg n="൫"> എൻവെള്ളിപൊന്നും എടുത്തു എന്റേ കാമ്യവസ്തുക്കളിൽ നല്ലവ നിങ്ങ
</lg><lg n="൬"> ടേ ക്ഷേത്രങ്ങളിൽ ആക്കിയതും, യഹൂദമക്കളെയും യരുശലേമ്മക്കളെ
യും തങ്ങടേ അതിരോടു ദൂരേ അകറ്റേണ്ടതിന്നു യവനന്മാൎക്കു വിറ്റുക
</lg><lg n="൭"> ളഞ്ഞതും തന്നേ. ഇതാ നിങ്ങൾ അവരെ വിറ്റയച്ച ഇടത്തിൽനിന്നു
ഞാൻ അവരെ ഉണൎത്തി, നിങ്ങൾ പിണെച്ചതു നിങ്ങടേ തലമേൽ തി
</lg><lg n="൮"> രിപ്പിച്ചു, നിങ്ങടേ മക്കളെയും മകളരെയും യഹൂദാപുത്രരുടേ കയ്യിൽ
വില്ക്കയും ഇവർ ദൂരജാതിയായശബായൎക്കു അവരെ വില്ക്കയും ചെയ്യും.
</lg><lg n="൯"> യഹോവ ഉരെച്ചുവല്ലോ.— ഇതു ജാതികളിൽ ഘോഷിച്ചു വിളിപ്പിൻ!
പോരിനെ സംസ്കരിപ്പിൻ! വീരന്മാരെ ഉണൎത്തുവിൻ! എല്ലാ പടയാളി
</lg><lg n="൧൦"> കളും അടുത്തു കരേറി വരിക! നിങ്ങടേ കൊഴുക്കളെ വാളുകളും ചെ
ത്തുകത്തികളെ കുന്തങ്ങളും ആക്കി അടിപ്പിൻ! ദുർബ്ബലൻ ഞാൻ വീരൻ
</lg><lg n="൧൧"> എന്നു ചൊല്ലുക! ചുറ്റുമുള്ള സകലജാതികളും തിണ്ണം മുതിൎന്നു വന്നു
കൂടുവിൻ! യഹോവേ, അവിടേക്കു നിന്തിരുവീരന്മാരെ ഇഴിക്കേണ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/399&oldid=192534" എന്ന താളിൽനിന്ന് ശേഖരിച്ചത്