ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

394 Joel, IV. യോവേൽ ൪. അ.

<lg n="൧൨"> മേ! (യഹോവ ചൊല്ലുന്നിതു:) ജാതികൾ ഉണൎന്നു യഹോശഫത്ത് താ
ഴ്വരെക്കു കരേറിവരിക! അവിടേയല്ലോ ഞാൻ ചുറ്റുമുള്ള സകലജാതി
</lg><lg n="൧൩"> കൾക്കും ന്യായം വിധിപ്പാൻ ഇരിക്കും. (എൻവീരരേ) കൊയ്ത്തു വിള
ഞ്ഞിരിക്കയാൽ അരുവാൾ ഇടുവിൻ! ചക്കു നിറകയാൽ വന്നു മെതിപ്പി
</lg><lg n="൧൪"> ൻ! അവരുടേ ദുഷ്ടത പെരുതാകയാൽ ഉഴലുകൾ വഴിയുന്നു.— തീർപ്പിൻ
താഴ്വരയിൽ ഹാ കോലാഹലകല്ലോലങ്ങൾ! യഹോവാദിവസം തീൎപ്പിൻ
</lg><lg n="൧൫"> താഴ്വരയിൽ അടുത്തതല്ലോ. ചന്ദ്രാദിത്യന്മാർ കറുത്തു, നക്ഷത്രങ്ങൾ ത
</lg><lg n="൧൬"> ങ്ങളുടേ തെളക്കത്തെ അടക്കിവെച്ചു (൨, ൧൦). പിന്നേ യഹോവ ചീ
യോനിൽനിന്ന് അലറി യരുശലേമിൽനിന്നു തൻനാദം ഇടും, വാന
വും ഭൂമിയും മുഴങ്ങും, സ്വജനത്തിന്നോ യഹോവ ശരണവും ഇസ്രയേൽ
</lg><lg n="൧൭"> പുത്രന്മാൎക്കു ദുൎഗ്ഗവും തന്നേ. എൻവിശുദ്ധമലയാകുന്ന ചീയോനിൽ വ
സിക്കുന്ന നിങ്ങടേ ദൈവമായ യഹോവ ഞാൻ എന്നു നിങ്ങൾ അറിയും,
യരുശലേം വിശുദ്ധസ്ഥലം ആകും, അതിൽക്കൂടി അന്യന്മാർ ഇനി കട
ക്കയും ഇല്ല.

</lg>

<lg n="൧൮"> അന്നാൾ ഉണ്ടാവിതു: മലകൾ രസം തുളിക്കും, കുന്നുകൾ പാൽ ഒലി
ക്കും. യഹൂദയിലേ തോടുതോറും വെള്ളം ഒഴുകും, യഹോവാലയത്തിൽ
നിന്ന് ഓർ ഉറവു പുറപ്പെട്ടു ഈങ്ങമരങ്ങളുടേ താഴ്വരയെ നനെക്കും.
</lg><lg n="൧൯"> യഹൂദാപുത്രരിൽ സാഹസം ചെയ്ത് അവരുടേ ദേശത്തിൽ നിൎദ്ദോഷമാ
യ രക്തത്തെ പകൎന്നതുകൊണ്ടു മിസ്ര പാഴാകും, എദോം പാഴയ മരുഭൂ
</lg><lg n="൨൦"> മി ആം. യഹൂദയോ എന്നേക്കും യരുശലേം തലമുറതലമുറയോളവും
</lg><lg n="൨൧"> വസിച്ചിരിക്കും. ഞാൻ പരിഹാരം ചെയ്യാത്ത അവരുടേ രക്തത്തെ
പരിഹരിക്കും, യഹോവ ചീയോനിൽ വസിക്കയും ചെയ്യുന്നു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/400&oldid=192535" എന്ന താളിൽനിന്ന് ശേഖരിച്ചത്