ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

396 Amos, II. ആമോസ് ൨. അ.

<lg n="൮"> ന്റേ അരമകളെ തിന്നുകളയും. അഷ്ടോദിൽനിന്നു കുടിയാനെയും
അഷ്കലോനിൽനിന്നു ചെങ്കോൽ ഏന്തുന്നവനേയും ഛേദിച്ചുകളഞ്ഞു എ
ക്രോന്നു നേരേ എൻകയ്യിനെ തിരിക്കും, ഫലിഷ്ടരുടേ ശേഷിപ്പു കെട്ടു
പോകയും ആം എന്നു യഹോവാകൎത്താവു പറയുന്നു.

</lg>

<lg n="൯"> യഹോവ ഇവ്വണ്ണം പറയുന്നു: ചോരിന്റേ മൂന്നു നാലു ദ്രോഹങ്ങ
ളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ
സഹോദരനിയമത്തെ ഓൎക്കാതേ (ഇസ്രയേൽ)പ്രവാസത്തെ എണ്ണം തി
</lg><lg n="൧൦"> കെച്ച് എദോമിൽ ഏല്പിക്കയാൽ,— ഞാൻ ചോർമതിലിൽ തീ അയ
ക്കും, ആയതു അതിന്റേ അരമനകളെ തിന്നുകളയും.

</lg>

<lg n="൧൧"> യഹോവ ഇവ്വണ്ണം പറയുന്നു: എദോമിന്റേ മൂന്നു നാലു ദ്രോഹങ്ങ
ളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അ
വൻ വാൾകൊണ്ടു സഹോദരനെ പിന്തുടൎന്നു മനസ്സലിവിനെ നിഗ്രഹി
ച്ചു തൻവൈരത്തെ സദാ സംഗ്രഹിച്ചു അവന്റേ കോപം എന്നേക്കും
</lg><lg n="൧൨"> ചീന്തിപ്പോരുകയാൽ,— ഞാൻ തേമാനിൽ തീ അയപ്പതു ബൊച്ര
അരമനങ്ങളെ തിന്നുകളയും.

</lg>

<lg n="൧൩"> യഹോവ ഇവ്വണ്ണം പറയുന്നു: അമ്മോൻപുത്രരുടേ മൂന്നു നാലു ദ്രോ
ഹങ്ങളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല;
അവർ തങ്ങളുടേ അതിരിനെ വിസ്താരം ആക്കുവാൻ ഗില്യാദിലേ ഗർഭി
</lg><lg n="൧൪"> ണികളെ പിളന്നുകളകയാൽ,— ഞാൻ രബ്ബമതിലിൽ തീ കത്തിപ്പതു
അതിൻ അരമനകളെ തിന്നുകളയും, യുദ്ധദിവസത്തിലേ പോർവിളി
</lg><lg n="൧൫"> യും കൊടുങ്കാറ്റിൻ നാളിലേ വിശറും തട്ടുമന്നേ. അവരുടേ രാജാവു
താനും പ്രഭുക്കളുമായി ഒക്കത്തക്ക പ്രവസത്തിന്നാമ്മാറു പോകും, എന്നു
യഹോവ പറയുന്നു.

</lg> <lg n="൨, ൧ ">യഹോവ ഇവ്വണ്ണം പറയുന്നു: മോവാബിന്റേ മൂന്നു നാലു ദ്രോഹങ്ങ
ളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ
</lg><lg n="൨"> എദോമ്യരാജാവിൻ അസ്ഥികളെ കുമ്മായമാക്കി ചുടുകയാൽ,— ഞാൻ
മോവാബിൽ തീ അയപ്പതു കിരിയോഥിലേ അരമനകളെ തിന്നുകളയും.
ആരവാരവും പോൎവ്വിളിയും കാഹളനാദവും പൊങ്ങുകയിൽ മോവാബ്
</lg><lg n="൩"> ചാകും. അതിൻ ഉള്ളിൽനിന്നു ഞാൻ ന്യായാധിപനെ ഛേദിച്ചു അ
തിൻ സകലപ്രഭുക്കളെയും കൂടേ കൊന്നുകളയും എന്നു യഹോവ പ
റയുന്നു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/402&oldid=192538" എന്ന താളിൽനിന്ന് ശേഖരിച്ചത്