ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആമോസ് ൨. അ. Amos, II. 397

<lg n="൪"> യഹോവ ഇവ്വണ്ണം പറയുന്നു: യഹൂദയുടേ മൂന്നു നാലു ദ്രോഹങ്ങളിൻ
നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അവർ യ
ഹോവയുടേ ധൎമ്മോപദേശത്തെ നിരസിച്ചു അവന്റേ വെപ്പുകളെ സൂ
ക്ഷിയാതേ പോയി പിതാക്കന്മാർപിന്തേൎന്ന പൊള്ളു(ദേവ)കൾ അവ
</lg><lg n="൫"> രെ തെറ്റിക്കയാൽ,— ഞാൻ യഹൂദയിൽ തീ അയപ്പതു യരുശലേമി
ലേ അരമനകളെ തിന്നുകളയും.

</lg>

<lg n="൬"> യഹോവ ഇവ്വണ്ണം പറയുന്നു: ഇസ്രയേലിന്റേ മൂന്നു നാലു ദ്രോഹങ്ങ
ളിൻ നിമിത്തം (ശിക്ഷവേണം), ഞാൻ അതിനെ തിരിക്ക ഇല്ല; അ
വർ പണത്തിനായി നീതിമാനെയും ഒരു ജോടു ചെരിപ്പു ഹേതുവായി
</lg><lg n="൭"> അഗതിയെയും വില്ക്കയാൽ തന്നേ. ദരിദ്രരുടേ തലമേൽ മൺപൊടി
(കാണ്മാൻ) കൊതിക്കയും ദീനരുടേ വഴിയെ മറിക്കയും ചെയ്യുന്നു; താനും
തന്റേ അപ്പനും ഒരു യുവതിയെ ഗമിക്കുന്നു എന്റേ വിശുദ്ധനാമ
</lg><lg n="൮"> ത്തെ ബാഹ്യമാക്കേണം എന്നത്രേ. പിന്നേ പണയം വെച്ച വസ്ത്രങ്ങ
ളെ പരത്തി ബലിപീഠംതോറും ശയിച്ചുകൊണ്ടു തങ്ങടേ ദേവന്റേ
</lg><lg n="൯"> ആലയത്തിൽ പിഴചെയ്യിച്ചവരുടേ വീഞ്ഞു കുടിക്കുന്നു.— ഞാനോ
അമോൎയ്യനെ അവരുടേ മുമ്പിൽനിന്നു സംഹരിച്ചുകളഞ്ഞു, ദേവതാരങ്ങ
ളുടേ ഉയൎച്ചയോളം ഉയരവും കരുമരങ്ങൾക്ക് ഒത്ത ഊറ്റവും ഉള്ളവനെ
തന്നേ; മീത്തൽ അവന്റേ ഫലത്തെയും ചുവട്ടിൽ വേരുകളെയും ഒടുക്കി
</lg><lg n="൧൦"> യല്ലോ. ഞാനും നിങ്ങളേ മിസ്രദേശത്തുനിന്നു കരേറ്റി നാല്പതു വൎഷം
കൊണ്ടു നിങ്ങളെ മരുവിൽ നടത്തി അമോൎയ്യന്റേ ദേശത്തെ അടക്കുമാ
</lg><lg n="൧൧"> റാക്കി അല്ലോ. നിങ്ങളുടേ മക്കളിൽ ചിലരെ ഞാൻ പ്രവാചകരും യു
വാക്കളിൽ കണ്ടവരെ നജീരന്മാരും ആക്കി സ്ഥാപിച്ചു. ഹേ ഇസ്രയേൽ
പുത്രന്മാരേ ഇങ്ങനേ തന്നേ അല്ലയോ? എന്നു യഹോവയുടേ അരുള
</lg><lg n="൧൨"> പ്പാടു. നിങ്ങളോ നജീരന്മാരെ വീഞ്ഞു കുടിപ്പിച്ചു പ്രവാചകന്മാരോടു
</lg><lg n="൧൩"> പ്രവചിക്കരുത് എന്നു കല്പിച്ചു പോയല്ലോ? — ഇതാ കറ്റകളെ ഏ
റ്റിനിറെച്ച വണ്ടി അമുങ്ങും പോലേ ഞാൻ നിങ്ങളെ അമുക്കി ആ
</lg><lg n="൧൪"> ഴ്ത്തുന്നു. അന്നു വേഗവാന്ന് ഓട്ടം മുട്ടും, ബലവാൻ തന്റേ ഊക്കിനെ
ഉറപ്പിക്ക ഇല്ല, വീരൻ തൻദേഹിയെ ഒഴിച്ചു പോവാറാക്കുകയും ഇല്ല;
</lg><lg n="൧൫"> വില്ലിനെ ഏന്തുന്നവൻ നില്ക്കയും ഇല്ല, കാലുകൾക്കു ലഘുത്വം ഉള്ളവൻ താൻ കുതിരപ്പുറത്ത് ഏറിയവൻ താൻ ദേഹിയെ വഴുതിക്കയും ഇല്ല.
</lg><lg n="൧൬"> അന്നാൾ വീരന്മാരിൽ മിടുമിടുക്കൻ നഗ്നനായി മണ്ടിപ്പോകും എന്നു
യഹോവയുടേ അരുളപ്പാടു.
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/403&oldid=192540" എന്ന താളിൽനിന്ന് ശേഖരിച്ചത്