ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

414 Micah, I. മീകാ ൧. അ.

<lg n="൯"> ഞാൻ ജീവിക്കയിൽ മരിക്ക നല്ലു എന്നു പറഞ്ഞു. ദൈവം യോനാവോടു:
ആമണക്കു നിമിത്തം നിണക്കു ചൂടുന്നതു നന്നോ? എന്നു ചോദിച്ചാറേ:
</lg><lg n="൧൦"> ചാവോളം എനിക്കു ചുടുന്നതു നന്നു എന്നു പറഞ്ഞു. യഹോവ പറഞ്ഞു:
നീ അദ്ധ്വാനിക്കാതേയും നട്ടു വളൎക്കാതേയും കണ്ടു ഒരു രാക്കുണ്ടായി ഒരു
രാക്കു കെട്ടുപോയ ആമണക്കിൽ നിണക്ക് അയ്യോഭാവം തോന്നിയ
</lg><lg n="൧൧"> ല്ലോ, എനിക്കോ ഈ വലിയ പട്ടണമായ നീനവയിൽ അയ്യോഭാവം
അരുത് എന്നോ? വലങ്കൈയും ഇടങ്കൈയ്യും തിരിച്ചറിയാത്ത പേർ നൂറ്റി
രുപതിനായിരത്തിൽ അധികവും അനേകം നാൽക്കാലിയും ഉള്ളതല്ലോ?

</lg>

MICAH.

മീകാ.

<lg n="൧, ൧ ">മോരഷ്ടഊൎക്കാരനായ മീകാവിന്നു യോഥാം ആഹജ് ഹിജക്കിയാ
എന്ന യഹൂദാരാജാക്കന്മാരുടേ നാളുകളിൽ ഉണ്ടായ വചനവും ശമൎയ്യ യ
രുശലേം ഇവറ്റെ തൊട്ടു ദൎശിച്ചതും ആവിതു:

</lg>

൧. അദ്ധ്യായം. (—൨)

യഹോവ ന്യായവിധിക്കു വന്നു (൫) ശമൎയ്യയെ സംഹരിച്ചു (൮) യഹൂദയെ
യും ശിക്ഷിപ്പതു (൨,൧) പ്രധാനികൾ മുതലായവരുടേ ഭോഷങ്ങൾനിമിത്തം
അത്രേ; (൧൧) ശിക്ഷിതരെ പിന്നേയും ചേൎക്കും താനും.

<lg n="൨"> സകലവംശങ്ങളും കേൾപ്പിൻ! (൧ രാജ. ൨൨. ൨൮.) ഭൂമിയും അതിൻ
നിറവും ആയുള്ളോവേ ചെവി കോടുപ്പിൻ! യഹോവാകൎത്താവു നിങ്ങൾ
ക്ക് എതിരേ സാക്ഷിയാക, തന്റേ വിശുദ്ധമന്ദിരത്തിൽനിന്നുള്ള കൎത്താ
</lg><lg n="൩"> വുതന്നേ. യഹോവ ആകട്ടേ സ്വസ്ഥാനത്തിങ്കൽനിന്ന് ഇതാ പുറപ്പെട്ടു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/420&oldid=192571" എന്ന താളിൽനിന്ന് ശേഖരിച്ചത്