ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

416 Micah, II. മീകാ ൨. അ.

<lg n="൨, ൧"> അയ്യോ കിടക്കമേലേ അതിക്രമം ചിന്തിച്ചു ദോഷം ഉണ്ടാക്കുന്നവൎക്കു
ഹാ കഷ്ടം! സ്വന്തകൈ അവൎക്കു ദൈവമാകകോണ്ടു പുലൎന്നിട്ടു വെളി
</lg><lg n="൨"> ച്ചമായാൽ അതിനെ അനുഷ്ഠിക്കും. അവർ നിലങ്ങളെ മോഹിച്ച് അ
പഹരിക്കുന്നു, ഭവനങ്ങളെ (മോഹിച്ചു) കൈക്കൽ ആക്കുന്നു. അവർ
പുരുഷനെ തൻഭവനത്തോടും ആളെ തൻഅവകാശത്തോടും അമ
</lg><lg n="൩"> ൎക്കുന്നു. അതുകൊണ്ടു യഹോവ ഇവ്വണ്ണം പറയുന്നു: ഈ കുഡുംബത്തി
ന്നു നേരേ ഞാൻ ഇതാ ദോഷത്തെ ചിന്തിക്കുന്നു, അതിൽനിന്നു നിങ്ങ
ളുടേ കഴുത്തുകളെ ഇളക്കി കഴിക ഇല്ല, നിങ്ങൾ ഞെളിഞ്ഞു നടക്കയും
</lg><lg n="൪"> ഇല്ല, ഇതു ദുഷ്കാലമല്ലോ. അന്നു നിങ്ങളെ കുറിച്ച് ഒരു സദൃശം മൊഴി
കയും വിലാപപ്പാട്ടു വിലപിക്കയും ആം. കഥതീൎന്നു, ഞങ്ങൾ അശേഷം
പാഴായിപ്പോയി, എൻജനത്തിന്റേ ഓഹരിയെ (യഹോവ) മാറ്റി
വെക്കുന്നു, ആയതു എങ്ങനേ എങ്കൽനിന്നു നീക്കുന്നു! പിഴുകിപ്പോയവ
</lg><lg n="൫"> ൎക്കു നമ്മുടേ നിലങ്ങളെ പങ്കിട്ടു കൊടുക്കുന്നു! എന്നത്രേ. അതുകൊണ്ടു
ദൈവസഭയിൽ നിണക്ക് അവകാശത്തിന്നായി അളത്തക്കയറിടുന്നവൻ
</lg><lg n="൬"> ശേഷിക്ക ഇല്ല.— മൊഴിതൂകരുത് എന്നു (കള്ളപ്രവാദികൾ) തൂകുന്നു;
</lg><lg n="൭"> ഇവൎക്കു തൂകാതേ ഇരുന്നാൽ നിന്ദകൾ നീങ്ങാതു. അല്ലയോ യാക്കോ
ബ് ഗൃഹം എന്നുള്ളോവേ, യഹോവാത്മാവിന്നു (പൊറുമ) ചുരുങ്ങി
പ്പോയോ? ഇവ (മാത്രം) അവന്റേ നടപ്പുകളോ? നേരായി നടക്കുന്നവ
</lg><lg n="൮"> ന്ന് എന്റേ വചനങ്ങൾ നന്മ ചെയ്യുന്നില്ലയോ? ഇന്നലേ തന്നേ എൻ
ജനം ശത്രുവായി എഴുനീറ്റു വന്നു. പൊരിൽനിന്നു തിരിഞ്ഞു നിൎഭയമാ
യി കടക്കുന്നവരുടേ വസ്ത്രങ്ങളിൽ മേലങ്കിയേ നിങ്ങൾ പിടിച്ചുപറി
</lg><lg n="൯"> ക്കുന്നു. ഓമനവീട്ടിൽനിന്ന് എൻജനത്തിന്റേ സ്ത്രീകളെ നിങ്ങൾ
ആട്ടി അവരുടേ കുഞ്ഞുങ്ങളോട് എന്റേ ഭൂഷണത്തെ എന്നേക്കും എടു
</lg><lg n="൧൦"> ത്തുകളയുന്നു.— എടോ എഴുനീറ്റു പോവിൻ! ഇതു (നിങ്ങൾക്കു) സ്വ
സ്ഥതാസ്ഥാനം അല്ല, നാശത്തെ തീക്ഷ്ണനാശത്തെ തന്നേ വരുത്തുന്ന അ
</lg><lg n="൧൧"> ശുദ്ധിഹേതുവാൽ അത്രേ. പക്ഷേ കാറ്റിനെ തേടി പൊളിപറഞ്ഞു
ചതിച്ചു നടക്കുന്ന ഒരുവൻ: വീഞ്ഞും മദ്യവും പറ്റി ഞാൻ നിന്നോടു
തൂകാം എന്നു പറഞ്ഞാൽ, അവൻ ഈ ജനത്തിന്നു ഘോഷകനായിരിക്കും.

</lg>

<lg n="൧൨"> ഹേ യാക്കോബേ ഞാൻ നിന്നെ അശേഷം ചേൎക്കയുണ്ടു ഇസ്രയേലിൻ
ശേഷിപ്പിനെ മുറ്റ കൂട്ടുന്നുണ്ടു. ബൊച്രയിൽ തിങ്ങിയ ആടുകളെപ്പോ
ലേ, തൻകാട്ടിൻനടുവിൽ മേയുന്ന നിവഹം പോലേ ഞാൻ അവരെ
</lg><lg n="൧൩"> ഒക്കത്തക്ക കൂട്ടും; ആൾപ്പെരുക്കത്താൽ മുഴങ്ങും. തകൎക്കുന്നവൻ അവ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/422&oldid=192575" എന്ന താളിൽനിന്ന് ശേഖരിച്ചത്