ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹബക്കൂൿ ൧. അ. Habakkuk, I. 429

<lg n="">ന്യായം ഒരു നാളും പുറപ്പെടുന്നതും ഇല്ല; ദുഷ്ടന്മാർ നീതിമാനെ വള
ഞ്ഞുകൊള്ളുന്നുവല്ലോ, അതുകൊണ്ടു വക്രിച്ച ന്യായം പുറപ്പെടുകേ ഉള്ളു.

</lg>

<lg n="൫"> (യഹോവയുടേ ഉത്തരം:) ജാതികളിൽ നോക്കിക്കണ്ടു വിസ്മയിപ്പിൻ,
സ്തംഭിപ്പിൻ! എന്തിനെന്നാൽ നിങ്ങടേ ദിവസങ്ങളിൽ (ഞാൻ) ഒരു
പ്രവൃത്തി പ്രവൃത്തിക്കുന്നു, അതു വിവരിച്ചു തന്നാലും നിങ്ങൾ വിശ്വ
</lg><lg n="൬"> സിക്ക ഇല്ല. ഞാൻ ആകട്ടേ ഇതാ കല്ദയരെ ഉണൎത്തുന്നു, തനിക്കല്ലാ
ത്ത കുടികളെ അടക്കുവാൻ ഭൂമിയുടേ അകലങ്ങളോളം നടക്കുന്ന കൈ
</lg><lg n="൭"> പ്പും വിരവും ഉള്ളൊരു ജാതി. അതു ഘോരവും ഭയങ്കരവും തന്നേ,
</lg><lg n="൮"> അതിന്റേ ന്യായവും മേന്മയും തങ്കൽനിന്നത്രേ ഉളവാകുന്നതു. അതിൻ
കുതിരകൾ വള്ളിപ്പുലികളിൽ ലഘുതയും വൈകുന്നേരത്തു ചെന്നായ്ക്ക
ളിൽ കടുപ്പവും ഏറിയവ; കുതിരക്കാർ ചാടി പുളെക്കുന്നു, ദൂരത്തുനിന്ന്
അതിൻകുതിരക്കാർ തിന്മാൻ വിരയുന്ന കഴുകു പോലേ പറന്നു വരുന്നു.
</lg><lg n="൯"> എപ്പേരും സാഹസത്തിന്നായി വരും, മുഖങ്ങളുടേ മുതിൎച്ച മുന്നോട്ട് എ
</lg><lg n="൧൦"> ന്നത്രേ, മണൽകണക്കേ ബദ്ധന്മാരെ ചേൎക്കും. അവർ രാജാക്കന്മാ
രെ ശകാരിച്ചു തമ്പ്രാക്കളെ ഹാസ്യമാക്കും, എല്ലാ കോട്ടയിലും ചിരിച്ചു
</lg><lg n="൧൧"> മണ്ണു കുന്നിച്ചു അതിനെ പിടിക്കും. അതാ കാറ്റായി ഉടാടി കടക്കുന്നു,
കുറ്റവാളിയായും പോകുന്നു. തനിക്കുള്ള ഈ ഊക്കു തന്റേ ദേവനത്രേ.

</lg>

<lg n="൧൨"> അല്ലയോ നീ പണ്ടേ എൻദൈവവും എൻവിശുദ്ധനും ആകിയ യ
ഹോവ അല്ലോ? ഞങ്ങൾ മരിക്ക ഇല്ല. യഹോവേ ന്യായവിധി നട
ത്തുവാൻ നീ ഇവനെ ആക്കിയതു, പാറയായുള്ളോവേ ശിക്ഷിപ്പാനാ
</lg><lg n="൧൩"> യി ഇവനെ സ്ഥാപിച്ചതു. തിന്മ കണ്ടുകൂടാതവണ്ണം കണ്ണിൻശുദ്ധിയു
ള്ളൊരു നീ, വ്യസനക്കിണ്ടം നോക്കുവാൻ കഴിയാത്തൊരു നീ (൩) വി
ശ്വാസവഞ്ചകരെ (വെറുതേ) നോക്കി ദുഷ്ടൻ തന്നിൽ നീതി ഏറയുള്ള
</lg><lg n="൧൪"> വനെ വിഴുങ്ങുകയിൽ മിണ്ടാതിരിക്കുന്നത് എന്തിന്നു? മനുഷ്യരെ കട
ലിലേ മത്സ്യങ്ങൾക്കും വാഴുന്നവൻ ഇല്ലാത്ത ഇഴജാതിക്കും സമമാക്കുന്നു
</lg><lg n="൧൫"> വോ? അവരെ ഒക്കയും അവൻ ചൂണ്ടൽകൊണ്ടു കരേറ്റി തന്റേ വ
ലയിൽ ഇഴെച്ചു കണ്ണിയിൽ ചേൎത്തുകൊള്ളുന്നു, അതുകൊണ്ട് അവൻ
</lg><lg n="൧൬"> സന്തോഷിച്ച് ഉല്ലസിക്കുന്നു. ആകയാൽ തൻവലെക്കു ബലി കഴിച്ചു
തൻകണ്ണിക്കു ധൂപം കാട്ടുന്നു, ഇവകൊണ്ടു സാക്ഷാൽ അവന്റേ ഓഹരി
നെയ്യുള്ളതും തീൻ പുഷ്ടിയുള്ളതും അല്ലോ! ഇങ്ങനേ ആകകൊണ്ട് അ
വൻ തൻവലയെ കുടഞ്ഞു നിത്യം ജാതികളെ ആദരിയാതേ കൊന്നു
പോരാമോ?
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/435&oldid=192601" എന്ന താളിൽനിന്ന് ശേഖരിച്ചത്