ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

448 Zechariah, VI. ജകൎയ്യാ ൬.അ.

<lg n="">മുളം നീളത്തിലും പത്തു മുളം അകലത്തിലും (൧ രാ. ൬, ൩)ഒരു ചുരുൾ
</lg><lg n="൩"> പാറി കാണുന്നു എന്നുപറഞ്ഞു. അവനും എന്നോടു പറഞ്ഞു: സമസ്ത
ദേശത്തിന്മേൽ പരന്നു പോകുന്ന ശാപം ഇതു തന്നേ. എങ്ങനേ എന്നാൽ
കക്കുന്നവൻ എല്ലാം ചുരുളിന്റേ ഈ ഭാഗത്തിന്ന് ഒത്തവണ്ണം വടിച്ചു
കളയപ്പെടുന്നു, (കള്ള)സത്യക്കാരൻ എല്ലാം അതിന്റേ ആ ഭാഗത്തിന്ന്
</lg><lg n="൪"> ഒത്തവണ്ണം വടിച്ചു കളയപ്പെടുന്നു. ശാപത്തെ ഞാൻ പുറപ്പെടുവിച്ചു
എന്നു സൈന്യങ്ങളുടേയ യഹോവയുടേ അരുളപ്പാടു, അതു കള്ളന്റേ
വീട്ടിലും എൻനാമത്താണ കള്ളസത്യം ചെയ്യുന്നവന്റേ വീട്ടിലും കടന്നു
ഭവനമദ്ധ്യത്തിൽ രാപ്പാൎത്തു അതിനെ മരപ്പണിയും കല്ലുകളുമായി മുടിച്ചു
കളകയും ചെയ്യും.

</lg>

<lg n="൫"> പിന്നേ എന്നോടു സംസാരിക്കുന്ന ദൂതൻ പുറത്തു വന്നു: അല്ലയോ
നിൻകണ്ണുകളെ ഉയൎത്തി ഈ ഉദിക്കുന്നത് എന്തെന്നു കാൺ എന്ന് എ
</lg><lg n="൬"> ന്നോടു പറഞ്ഞു. ഇതെന്ത്? എന്നു ഞാൻ പറഞ്ഞാറേ, ഈ ഉദിക്കുന്ന
ത് ഏഫ (പറ) അത്രേ എന്നും സമസ്തദേശത്തും ആ പാപികളുടേ രൂ
</lg><lg n="൭"> പം ഇങ്ങണേ എന്നും പറഞ്ഞു. ഉടനേ ഇതാ ഒരു ഈയമൂടി നീങ്ങീട്ട്
</lg><lg n="൮"> എഫാമദ്ധ്യേ ഒരു സ്രീ ഇരിക്കുന്നതു കണ്ടു. അവനും ഇവൾ ദുഷ്ടത
തന്നേ എന്നു ചൊല്ലി അവളെ ഏഫനടുവിൽ തള്ളീട്ടു അതിൻമുഖത്ത്
</lg><lg n="൯"> ഈയക്കട്ടിയെ ഇട്ടുകളകയും ചെയ്തു.— ഞാൻ കണ്ണ് ഉയർത്തി നോക്കു
മ്പോൾ ഇതാ രണ്ടു സ്രീകൾ ചിറകുകളിൽ കാറ്റുണ്ടായിട്ടും കൊക്കുപക്ഷ
ങ്ങൾക്ക് ഒത്ത ചിറകുകളോടും ഉദിക്കുന്നതു കണ്ടു, അവരും ഏഫയെ
</lg><lg n="൧൦"> എടുത്തു ഭൂമിക്കും വാനത്തിന്നും നടുവിൽ ആക്കി. എന്നോടു സംസാരി
</lg><lg n="൧൧"> ക്കുന്ന ദൂതനോടു: ഇവർ ഏഫയെ എവിടേ കൊണ്ടുപോകുന്നു? എന്നു
ചോദിച്ചാറേ അവൻ എന്നോടു പറഞ്ഞു: ശിണാർദേശത്തിൽ ഇതിന്നു
ഭവനം കെട്ടുവാനത്രേ, അതിനെ തീൎത്ത ശേഷം അവൾ തൻസ്ഥാന
ത്തിൽ സ്ഥാപിക്കപ്പെടും.

</lg> ൬. അദ്ധ്യായം.

ലോകത്തിൽ ന്യായവിധികൾ നടത്തുന്ന നാൽ രഥങ്ങൾ ആകുന്ന ഏഴാം
ദൎശനം (൯) യോശുവിൻതലമേൽ പൊൻവെള്ളിക്കിരീടങ്ങൾ രാജപുരോഹി
തനായ തളിരിന്നു മുങ്കുറി.

<lg n="൧"> ഞാൻ തിരികേ കണ്ണുകൾ ഉയൎത്തി നോക്കുമ്പോൾ ഇതാ ചെമ്പുമലകൾ
ആകുന്ന രണ്ടു പൎവ്വതങ്ങളുടേ നടുവിൽനിന്നു നാലു തേരുകൾ പുറപ്പെട്ടു
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/454&oldid=192682" എന്ന താളിൽനിന്ന് ശേഖരിച്ചത്