ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

456 Zechariah, XI. ജകൎയ്യാ ൧൧. അ.

<lg n="൨"> കതകുകളെ തുറക്ക! ദേവദാരു വീണും നിറന്നവ പാഴായും പോയതു
കൊണ്ടു കീൽമരമേ തൊഴിക്ക! ദുൎഗ്ഗമവനം കിഴിഞ്ഞതിനാൽ ബാശാനി
</lg><lg n="൩"> ലേ പെരുമരങ്ങളേ തൊഴിപ്പിൻ! ഇടയന്മാരുടേ (മേച്ചൽ) നിറപ്പു
പാഴായതിനാൽ അവരുടേ വിലാപശബ്ദം (കേൾക്കാക)! യൎദ്ദന്റേ ഡം
ഭു പാഴായതിനാൽ ചെറുകോളരികൾ അലറുന്ന ഒച്ച (കേൾക്ക)!
</lg>

<lg n="൪"> എൻദൈവമായ യഹോവ ഇവ്വണ്ണം പറഞ്ഞു: കുലെക്ക് അടുത്ത ആ
</lg><lg n="൫"> ട്ടിങ്കൂട്ടത്തെ മേയ് ച്ചുകൊൾക! ആയവ കൊണ്ടവർ അവ കൊന്നിട്ടും
കുറ്റക്കാർ എന്നു വരുന്നില്ല, അവറ്റെ വില്ക്കുന്നവരോ: യഹോവ വാഴ്ത്ത
പ്പെട്ടവനാക! ഞാൻ മുതൽ ഉണ്ടാക്കി എന്നു പറയുന്നു, അവറ്റെ മേയ്ക്കു
</lg><lg n="൬"> ന്നവർ ആരും അവ ആദരിക്കുന്നതും ഇല്ല. ഞാനാകട്ടേ ഭൂനിവാസി
കളെ ഇനി ആദരിക്ക ഇല്ല എന്നു യഹോവയുടേ അരുളപ്പാടു; ഇതാ
ഞാൻ മനുഷ്യരെ അവനവന്റേ കൂട്ടുകാരന്റേ കയ്യിലും സ്വരാജാവിൻ
കയ്യിലും അകപ്പെടുത്തും, ഇവർ ഭൂമിയെ ചതെച്ചുകളയും അവരുടേ
</lg><lg n="൭"> കയ്യിൽനിന്നു ഞാൻ ഉദ്ധരിക്കയും ഇല്ല.— എന്നാറേ ഞാൻ കുലയാടുക
ളെ വിശേഷാൽ കൂട്ടത്തിൽ എളിയവറ്റെ മേചുകൊണ്ട് എനിക്കു രണ്ടു
ദണ്ടുകളെ എടുത്തു; ഒന്നിന്നു മാധുൎയ്യം എന്നും മറ്റേതിന്നു സംബന്ധം
</lg><lg n="൮"> എന്നും പേരുകൾ ഇട്ടു ആടുകളെ മേച്ചുപോന്നു. പിന്നേ ഇടയരിൽ
മൂവരെ ഞാൻ ഒരു മാസത്തിൽ തന്നേ ഇല്ലാതാക്കി. എങ്കിലും എനിക്ക്
അവറ്റോടു ക്ഷമ ചുരുങ്ങിപ്പോയി, അവറ്റിന്നും എന്നിൽ ഉഴപ്പു തോ
</lg><lg n="൯"> ന്നിയപ്പോൾ, ഞാൻ പറഞ്ഞു: നിങ്ങളെ (ഇനി) മേയ്ക്ക ഇല്ല, ചാകുന്ന
തു ചാക, ഇല്ലാതാകുന്നത് ഇല്ലാതാക! ശേഷിച്ചവ തമ്മിൽ തന്നേ (പി
</lg><lg n="൧൦"> ണങ്ങി) മാംസം തിന്നുക! എന്നിട്ടു മാധുൎയ്യം എന്ന ദണ്ഡിനെ ഞാൻ എ
ടുത്ത് ഒടിച്ചുകൾഞ്ഞതു ഞാൻ സകലവംശങ്ങളോടും ചെയ്ത നിയമത്തെ
</lg><lg n="൧൧"> (ഹോ. ൨, ൨൦) ഭംഗം ചെയ്‌വാനത്രേ. അന്നാളിൽ അതു ഭഗ്നമായി, ഉ
ടനേ ആടുകളിൽ എളിയവ എന്നെ സൂക്ഷിക്കുന്നവ തന്നേ: ഇതു യഹോ
</lg><lg n="൧൨"> വാവചനം എന്ന് അറികയും ചെയ്തു.— അനന്തരം ഞാൻ: നിങ്ങൾക്കു
നന്നെന്നു തോന്നിയാൽ എന്റേ കൂലിയെ തരുവിൻ, തോന്നാഞ്ഞാൽ
വേണ്ടാ! എന്നു പറഞ്ഞാറേ എനിക്കു കൂലിയായി മുപ്പതു വെള്ളിശ്ശെക്കൽ
</lg><lg n="൧൩"> തൂക്കി തന്നു. യഹോവ എന്നോടു പറഞ്ഞു: അവർ എന്നെ മതിച്ചുള്ള
ആശ്ചൎയ്യവിലയെ കുശവന്നു ചാടുക! എന്നാറേ ഞാൻ വെള്ളിയെ എടുത്തു
</lg><lg n="൧൪"> യഹോവാലയത്തിൽ കുശവങ്കലേക്കു ചാടി, സംബന്ധം എന്നുള്ള ര
ണ്ടാം ദണ്ഡിനെയും ഒടിച്ചതു യഹൂദെക്കും ഇസ്രയേലിന്നും തമ്മിലുള്ള സ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/462&oldid=192698" എന്ന താളിൽനിന്ന് ശേഖരിച്ചത്