ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

MALACHI

മലാകീ.

<lg n="൧">ഇസ്രയേലിന്നു മലാകീമുഖേന യഹോവാവചനത്തിൻ ആജ്ഞ.

</lg>

൧. അദ്ധ്യായം. (—൨, ൯.)

യഹോവ പ്രത്യേകസ്നേഹം കാണിച്ചതു (൬) പുരോഹിതർ മറന്നു ദുൎയ്യാഗ
ങ്ങൾ കഴിക്കയാൽ (൨, ൧) അനുതപിയായ്കിൽ ശിക്ഷ ആസന്നം.

<lg n="൨"> ഞാൻ നിങ്ങളെ സ്നേഹിച്ചു എന്നു യഹോവ പറയുന്നു. ഏതിനാൽ
ഞങ്ങളെ സ്നേഹിച്ചു? എന്നു നിങ്ങൾ പറയുന്നുവല്ലോ. ഏസാവ് യാ
ക്കോബിന്നു സഹോദരൻ അല്ലയോ? എന്നു യഹോവയുടേ അരുളപ്പാടു.
</lg><lg n="൩"> ഞാനോ യാക്കോബെ സ്നേഹിച്ചു ഏസാവെ പകെച്ചു അവന്റേ മലകളെ
പാഴാക്കി അവന്റേ അവകാശത്തെ മരുവിലേ കുറുക്കന്മാൎക്കു കൊടുത്തു
</lg><lg n="൪"> വിട്ടു. നാം ഇടിഞ്ഞുപോയിട്ടും അഴിഞ്ഞവ തിരികേ പണിയും എന്ന്
എദോം പറകിലും സൈന്യങ്ങളുടേയ യഹോവ ഇവ്വണ്ണം പറയുന്നു: അ
വർ പണിയട്ടേ ഞാൻ തകൎക്കും താനും, അവൎക്കു ദുഷ്ടതാസീമ എന്നും യ
ഹോവ എന്നേക്കും ക്രുദ്ധിക്കുന്ന ജനം എന്നും പേർ വരികയും ആം.
</lg><lg n="൫"> നിങ്ങളുടേ കണ്ണുകൾ കണ്ടു: യഹോവ ഇസ്രയേൽസീമെക്കു മീതേ വലി
യവനായി കാട്ടുന്നു എന്നു നിങ്ങൾ പറകയും ചെയ്യും.

</lg>

<lg n="൬"> മകൻ അച്ശനെയും ദാസൻ ഉടയവനെയും ബഹുമാനിക്കും. ഞാ
നോ അച്ശൻ എങ്കിൽ എന്റേ ബഹുമാനം എവിടേ? ഞാൻ ഉടയവൻ
എങ്കിൽ എന്റേ ഭയം എവിടേ? എന്നു സൈന്യങ്ങളുടേയ യഹോവ നി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/468&oldid=192710" എന്ന താളിൽനിന്ന് ശേഖരിച്ചത്