ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

60 Isaiah, XXXVIII. യശയ്യാ ൩൮. അ.

<lg n="൩൩">ത്തും.— അതുകൊണ്ടു യഹോവ അശ്ശൂർരാജാവെ കുറിച്ചു ചൊല്ലുന്നി
തു: അവൻ ഈ നഗരത്തിൽ വരിക ഇല്ല. അതിൽ അമ്പ് എയ്കയും ഇ
ല്ല പലിശയോട് അതിലേക്കു മുതിരുകയും ഇല്ല, അതിന്റെ നേരേ മേടു
</lg><lg n="൩൪">കുന്നിക്കയും ഇല്ല. അവൻ വന്ന വഴിക്കു മടങ്ങിപ്പോകും, ഈ നഗര
</lg><lg n="൩൫">ത്തിൽ വരികയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു. എൻ നിമി
ത്തവും എൻ ദാസനായ ദാവീദ്നിമിത്തവും ഞാൻ ഈ പട്ടണത്തെ ആ
ച്ഛാദിച്ചു രക്ഷിക്കും.

</lg> <lg n="൩൬">എന്നാറേ യഹോവയുടെ ദൂതൻ പുറപ്പെട്ടു അശ്ശൂർപാളയത്തിൽ
നൂറ്റ് എൺപത്തൈയായിരം പേരെ വധിച്ചു, രാവിലേ എഴുനീറ്റപ്പോൾ
</lg><lg n="൩൭">ഇതാ എല്ലാം മരിച്ച ശവങ്ങൾ. അപ്പോൾ അശ്ശൂർരാജാവായ സൻഹെ
</lg><lg n="൩൮">രിബ് യാത്രയായി മടങ്ങിപ്പോയി നീനവയിൽ വസിച്ചു. സ്വദേവനാ
യ നിസ്രോകിന്റെ ആലയത്തിൽ തൊഴുമ്പോൾ അദ്രമെലൿ സരെചർ
എന്നവന്റെ പുത്രന്മാർ വാൾകൊണ്ട് അവനെ വെട്ടിക്കൊന്നു അരരാ
ത്ത് നാട്ടിലേക്കു വഴുതിപ്പോയി, അവന്റെ മകനായ ഏസർഹദ്ദോൻ
അവനു പകരം വാഴുകയും ചെയ്തു.
</lg>

൩൮. അദ്ധ്യായം.

ഹിസ്കീയാവിന്നു വ്യാധിയിൽ ആയുസ്സ് നീണ്ടുകിട്ടിയതും
(ൻ) അവന്റെ സ്തോത്രവും.

<lg n="൧">ആ ദിവസങ്ങളിൽ ഹിസ്കീയാവിന്നു മരിക്കത്തക്ക വ്യാധി ഉണ്ടായാറേ
ആമോചിൻപുത്രനായ യശയ്യാവ് എന്ന പ്രവാചകൻ അവന്റെ സമീ
പത്തു വന്നു പറഞ്ഞിതു: നീ ഉയിരാതേ മരിപ്പതാകയാൽ നിന്റെ ഗൃഹ
</lg><lg n="൨">ത്തിന്നു കല്പന കൊടുക്ക എന്നു യഹോവ പറയുന്നു. എന്നാറേ ഹിസ്കീ
</lg><lg n="൩">യാ ചുവരിന്നു നേരേ മുഖം തിരിച്ചു യഹോവയോടു പ്രാൎത്ഥിച്ചു: അല്ല
യോ യഹോവേ, നിന്നോടു ഞാൻ ഉണ്മയിലും നിശ്ശേഷഹൃദയത്തോടും
നടന്നു, നിണക്കു നന്ന് എന്നു തെളിയുന്നതിനെ ചെയ്തുകൊണ്ടപ്രകാരം
ഓൎക്കുകേ വേണ്ടു, എന്നു ചൊല്ലി വലിയ കരച്ചൽ കരകയും ചെയ്തു.—
</lg><lg n="൪. ൫"> അപ്പോൾ യശയ്യാവിന്നു യഹോവാവചനം ഉണ്ടായിതു: നീ ചെന്നു ഹി
സ്കീയാവിനോടു പറക: നിൻ പിതാവായ ദാവീദിന്റെ ദൈവമായ യ
ഹോവ ഇപ്രകാരം പറയുന്നു: നിന്റെ പ്രാൎത്ഥനയെ ഞാൻ കേട്ടു ക
ണ്ണുനീരും കണ്ടു, ഇതാ നിന്റെ വാഴുനാളോടു പതിനഞ്ചു വൎഷം കൂട്ടി
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/66&oldid=191746" എന്ന താളിൽനിന്ന് ശേഖരിച്ചത്