ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

62 Isaiah, XXXIX. യശയ്യാ ൩൯. അ.

<lg n="">ഗുഹെക്ക് ഇറങ്ങുന്നവർ നിന്റെ വിശ്വാസ്യതയെ പ്രത്യാശിക്കുന്നില്ല.
</lg><lg n="൧൯">ജീവിക്കുന്ന ജീവിയത്രേ നിന്നെ വാഴ്ത്തും, ഇന്നു ഞാൻ എന്ന പോലേ;
</lg><lg n="൨൦">അപ്പൻ മക്കൾക്കും നിന്റെ വിശ്വാസ്യതയെ അറിയിക്കും. എന്നെ ര
ക്ഷിപ്പാൻ യഹോവ (അണഞ്ഞു), നാമും ജീവനാൾ ഒക്കയും യഹോവാല
യത്തിൽ വീണാനാദങ്ങളെ മുഴങ്ങിപ്പൂതാക.

</lg>

<lg n="൨൧">വിശേഷിച്ചു യശയ്യാ രോഗശാന്തിക്കായി അത്തിപ്പഴക്കട്ട കൊണ്ടുവ
</lg><lg n="൨൨">ന്നു പരുവിന്മേൽ വേതുവെക്കേണം എന്നു പറഞ്ഞിരുന്നു.— ഹിസ്കീ
യാവോ ഞാൻ യഹോവാലയത്തേക്കു കരേറും എന്നതിന്ന് അടയാളം എ
ന്ത് എന്നു ചോദിച്ചതു.

</lg>

൩൯. അദ്ധ്യായം.

ബാബേൽദൂതന്മാൎക്ക് നിക്ഷേപങ്ങളെ കാട്ടിയതു നിമിത്തം
രാജാവിന്നു ശിക്ഷാജ്ഞ.

<lg n="൧">അക്കാലം ബലദാന്റെ മകനായ മരൊദൿബലദാൻ എന്ന ബാബേൽ
രാജാവ് ഹിസ്കീയാ വ്യാധിപ്പെട്ടു ഗുണമായപ്രകാരം കേട്ടു അവനു പ
</lg><lg n="൨">ത്രികയും കാഴ്ചയും കൊടുത്തയച്ചപ്പോൾ, ഹിസ്കീയാ അതുകൊണ്ടു സ
ന്തോഷിച്ചു തന്റെ രത്നാല‌യവും വെള്ളിയും പൊന്നും സുഗന്ധങ്ങൾ നല്ല
തൈലവുമായി ആയുധശാലയെ ഒക്കയും തന്റെ ഭണ്ഡാരങ്ങളിൽ കാ
ണാകുന്നത് എപ്പേരും അവൎക്കു കാട്ടി; ഹിസ്കീയാ തന്റെ വീട്ടിലും രാജ്യ
</lg><lg n="൩">ത്തിലും എല്ലാം അവൎക്ക് കാണിക്കാത്ത ഒരു വസ്തുവും ഇല്ല. അപ്പോൾ
പ്രവാചകനായ യശയ്യാ ഹിസ്കീയാരാജാവിൻ അരികേ വന്നു "ഈ
പുരുഷന്മാർ എന്തു പറഞ്ഞു, എവിടേനിന്നു നിന്റെ അടുക്കേ വന്നത്?"
എന്നു ചോദിച്ചാറേ, "ബാബേൽ എന്നൊരു ദൂരദേശത്തുനിന്നു തന്നേ എ
</lg><lg n="൪">ന്റേ അടുക്കേ വന്നു" എന്നു ഹിസ്കീയാ പറഞ്ഞു. "നിന്റെ വീട്ടിൽ അ
വർ എന്തു കണ്ടു?" എന്നു ചൊല്ലിയപ്പോൾ,"എന്റേ വീട്ടിലുള്ളതൊക്കയും
കണ്ടു, എൻ ഭണ്ഡാരങ്ങളിൽ അവൎക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല,"
</lg><lg n="൫">എന്നു പറഞ്ഞതിന്നു, യശയ്യാ ഹിസ്കീയാവിനോടു പറഞ്ഞിതു: സൈ
</lg><lg n="൬">ന്യങ്ങളുടയ യഹോവയുടെ വചനം കേൾക്ക! ഇതാ നിന്റേ വിട്ടിലു
ള്ളതും നിന്റേ പിതാക്കന്മാർ ഇന്നേവരേ സംഗ്രഹിച്ചതും എല്ലാം ഒട്ടും
ശേഷിക്കാതേ ബാബേലിൽ കൊണ്ടുപോകുന്ന ദിവസങ്ങൾ വരുന്നു എ
</lg><lg n="൭">ന്നു യഹോവ ചൊല്ലുന്നു. നീ ഉല്പാദിച്ചിട്ടു നിന്നിൽനിന്നു പുറപ്പെടുന്ന
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/68&oldid=191751" എന്ന താളിൽനിന്ന് ശേഖരിച്ചത്