ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൪൭.അ. Isaiah. XLVII. 77

<lg n="൧൦">ദേവത എന്നും സദാ പുരാതനങ്ങളെ ഓൎത്തുകൊൾവിൻ! (ഞാനേ) ആ
ദിമുതൽ അന്ത്യത്തെയും സംഭവിച്ചില്ലാത്തതു പൂൎവ്വകാലമ്മുതൽകൊണ്ടൂം
അറിയിക്കയും, "എൻ മന്ത്രണം നിൽകും എന്നിഷ്ടം ഒക്കയും ഞാൻ ന
</lg><lg n="൧൧">ടത്തും" എന്നു ചൊല്കയും, കിഴക്കുനിന്ന് ഒരു കഴുകിഎയും ദൂരദി
ക്കിൽനിന്ന് എൻ ആലോചനയുടേ ആളിനെയും വിളിക്കയും ചെയ്യു
ന്നവൻ. ഞാൻ ഉരിയാടി ആയതും വരുത്തും, ഞാൻ നിൎമ്മിച്ചതിനെയും ന
</lg><lg n="൧൨">ടത്തും. നീതിയോട് അകന്നുപോയ മനമിടുക്കന്മാരേ എന്നെ കേട്ടു
</lg><lg n="൧൩">കൊൾവിൻ! എൻ നീതിയെ ഞാൻ അടുപ്പിച്ചിട്ടുണ്ടു. അതു ദൂരേ അല്ല
എന്റേ രക്ഷ താമസിക്കയും ഇല്ല; ഞാൻ ചിയ്യൊനിൽ രക്ഷയും ഇസ്ര
യേലിന്ന് എന്റേ അഴകിനെയും നൽകും.

</lg>

൪൭. അദ്ധ്യായം.

ബാബേലിന്റേ വീഴ്ച (൫) ഡംഭാധിക്യത്തിന്റേ പ്രതിഫലമായി (൮) ഒരു
നാളും മാറാത്തറ്റും (൧൨) ഏതു വൈദ്യത്താലും ശമിക്കാത്തതുമത്രേ.

<lg n="൧">ബാബേല്പുത്രിയായ കന്യേ കിഴിഞ്ഞു പൊടിയിൽ ഇരിക്ക! കല്ദയ
മകളേ ആസനം ഒഴികേ നിലത്തിരിക്ക! ഓമനയായ തന്വംഗി എന്ന്
</lg><lg n="൨">ഇനി നിന്നെ വിളിപ്പാറില്ല പോൽ. തിരിക്കല്ലു പിടിച്ചു മാവരെക്ക,
എടി മൂടുപടം എടുത്തു ഉടവാൽ പൊന്തിച്ചു മുങ്കാൽ തോന്നിച്ചു പുഴകളെ
</lg><lg n="൩">കടന്നുകൊൾക! നിന്റേ നഗ്നത വെളിപ്പെടും നിൻ നാണിടം
കാണാകും ഒരാളെയും ആദരിക്കാതേ, ഞാൻ പ്രതികാരം ചെയ്യും.
</lg><lg n="൪">ഞങ്ങളെ വീണ്ടെടുപ്പവൻ സൈന്യങ്ങളുടയ യഹോവ എന്ന പേർകൊ
ണ്ട ഇസ്രയേലിലേ വിശുദ്ധൻ തന്നേ.

</lg>

<lg n="൫">ഹേ കല്ദയപുത്രി നിന്നെ ഇനി രാജ്യങ്ങളുടേ തമ്പ്രാട്ടി എന്നു വിളി
</lg><lg n="൬">പ്പാരില്ലായ്കയാൽ ഇരിട്ടിൽ ചെന്നു മിണ്ടാതേ കുത്തിരിക്ക! എൻ ജന
ത്തോടു ഞാൻ ക്രുദ്ധിച്ചു എൻ അവകാശത്തെ തീണ്ടിച്ചു നിങ്കൈയിൽ
തന്നു വിട്ടു, അവരിൽ നീ കനിവു വെക്കാതേ കിഴവന്റേ മേൽ നിൻ
</lg><lg n="൭">നുകത്തെ അത്യന്തം കനപ്പിച്ചു; "ഞാൻ എന്നും തമ്പ്രാട്ടിയായി വാഴും"
എന്നു ചൊല്ലി, ഇവറ്റിന്നു മനസ്സു വെക്കാതേ ഒടുക്കത്തെ വിചാരിയാ
</lg><lg n="൮">തേ പോയി. ഇപ്പോഴോ (കേൾ) "അനന്യയായി ഞാനേ ഉള്ളൂ, വിധവയായിരാതേ അപുത്രത്വം അറികയില്ല" എന്ന് ഉൾക്കൊണ്ടു ചൊല്ലി
</lg><lg n="൯">നിൎഭയത്തോടേ വസിക്കുന്ന സ്വൈരിണിയേ ഇവ കേൾക്ക! പുത്രനാ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/83&oldid=191784" എന്ന താളിൽനിന്ന് ശേഖരിച്ചത്