ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യശയ്യാ ൫൧. അ Isaiah, LI 83

<lg n="൨">ഞാൻ വന്നപ്പോൾ ആൾ ഇല്ലായ്കയും, വിളിച്ചപ്പോൾ ഉത്തരം മിണ്ടുന്ന
വൻ കാണായ്കയും എന്തീട്ടു? പക്ഷേ വിടുവിപ്പാൻ എൻ കൈക്കു നീളം
പോരാ, ഉദ്ധരിപ്പാൻ എന്നിൽ ഊക്കില്ല എന്നുവെച്ചോ? ഇതാ എൻ ശാ
സനകൊണ്ടു കടലെ വറ്റിച്ചു പുഴകളെ മരുവാക്കീട്ടു അതിലേ ഐൻ വെ
</lg><lg n="൩">ള്ളമില്ലായ്കയാൽ നാറി ദാഹം കൊണ്ടു ചാകുമാറാകുന്നു. വാനങ്ങളെ
കാർ ഉടുപ്പിക്കയും അവറ്റിന്നു ചാക്കു മൂടിയാക്കുകയും ചെയ്യുന്നു.

</lg>

<lg n="൪">ചടപ്പുള്ളവരെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു കൎത്താ
വായ യഹോവ എനിക്ക് അഭ്യാസികളുടേ നാവു തന്നേച്ചു; പുലരേ പു
ലരേ അവൻ ഉണൎത്തും, ശിഷ്യരെ പോലെ കേൾപ്പാൻ എനിക്കു ചെവി
</lg><lg n="൫">ഉണൎത്തും. കൎത്താവായ യഹോവ എനിക്കു ചെവി തുറന്നു, ഞാൻ മറു
</lg><lg n="൬">ത്തതും ഇല്ല പിന്വാങ്ങിയതും ഇല്ല. അടിക്കുന്നവൎക്ക് എൻ പുറവും പ
റിക്കുന്നവൎക്ക് എൻ താടിയും കാട്ടിക്കൊടുത്തു, ശകാരങ്ങൾക്കും തുപ്പലിന്നും
</lg><lg n="൭">എൻ മുഖത്തെ മറെക്കാതേ നിന്നു. കൎത്താവായ യഹോവ എന്നെ തു
ണെക്കും അതുകൊണ്ടു ഞാൻ ലജ്ജിച്ചു പോകയില്ല, അതുകൊണ്ട് എൻ മു
ഖത്തെ തീക്കല്ലു പോലേ ഉറപ്പിച്ചതു ഞാൻ നാണിക്കയില്ല എന്നറിഞ്ഞി
</lg><lg n="൮">ട്ടു തന്നേ. എന്നെ നീതീകരിക്കുന്നവന്ന് അരികത്തു തന്നേ; എന്നോട്
ആർ വ്യവഹരിക്കും? നാം ഒന്നിച്ചു നില്ക്കട്ടേ! എന്റേ അന്യായക്കാരൻ
</lg><lg n="൯">ആർ? അവൻ ഇങ്ങ് അടുക്ക! ഇതാ കൎത്താവായ യഹോവ എന്നെ തു
ണെക്കും, എന്റേ മേൽ ആർ കുറ്റമാക്കി വെക്കും? ഇതാ എല്ലാവരും
തുണി പോലേ പഴകി പുഴുക്ഷ്ക്ഷിര ആകും.

</lg>

<lg n="൧൦">നിങ്ങളിൽ യഹോവയെ ഭയപ്പെട്ടു അവന്റേ ദാസന്റേ സബ്ദത്തെ
കേട്ടുകൊള്ളുന്നവൻ ആർ? തെളക്കം ഒട്ടും അണയാതേ ഇരുട്ടുകളിൽ
നടക്കുന്നവൻ യഹോവാനാമത്തിൽ തേറി സ്വദേവനിൽ ഊന്നിക്കൊ
</lg><lg n="൧൧">ൾവൂതാക്! ഹോ അഗ്നി കൊളുത്തി തീയമ്പുകളാൽ സന്നദ്ധരായ നി
ങ്ങൾ എല്ലാവരും നിങ്ങടേ അഗ്നിജ്വാലയിലും നിങ്ങൾ കത്തിച്ച തീയ
മ്പുകളിലും തന്നേ ചെല്ലുവിൻ! എൻ കയ്യിൽനിന്നു നിങ്ങൾക്ക് ഇത് ഉണ്ടു, വ്യഥയിൽ കിടക്കേ ഉള്ളൂ.

</lg>

൫൧. അദ്ധ്യായം.

ഭക്തന്മാർ അബ്രഹാമെ സ്മരിച്ചും (൪) മഹാ വാഗ്ദത്തത്തെ പിടിച്ചുമ്നിന്നു
(൯) പുതിയ രക്ഷാതിശയങ്ങളെ കാത്തിരിക്കേണം; (൧൭) മദിച്ചു നീണ യരു
ശലേമിന്നു പകരം ശത്രുക്കൾ മദിച്ചു വീഴും.6*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/89&oldid=191797" എന്ന താളിൽനിന്ന് ശേഖരിച്ചത്