ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

88 Isaiah, LIV. യശയ്യാ ൫൪.അ.

<lg n="൩">തേ വായിൽ ചതി ഇല്ലാഞ്ഞിട്ടും ദുഷ്ടരോട് അവനു ശവക്കുഴിയെ കൊടു
ത്തു കടുഞ്ചാവിൽ അവൻ സമ്പന്നനോടും കൂടിയതു.

</lg>

<lg n="൧൦">എങ്കിലും അവനെ നോവിച്ചു തകൎപ്പാൻ യഹോവ പ്രസാദിച്ചതു; അ
വന്റേ ആത്മാവ് പ്രായശ്ചിത്തയാഗം കഴിച്ചാൽ പിന്നേ അവൻ സ
ന്തതി കണ്ടു നെടുനാൾ ഇരിക്കയും യഹോവയുടേ ഇഷ്ടം അവന്റേ ക
</lg><lg n="൧൧">യ്യിൽ സാധിക്കയും വേണ്ടിയതു. ആത്മപ്രയത്നം ഹേതുവായിട്ട് അ
വൻ (ഫലം) കണ്ടു തൃപ്തനാകും; നീതിമാനായ എൻ ദാസൻ തന്നറിവി
നാൽ പലരെയും നീതീകരിക്കയും അവരുടേ കുറ്റങ്ങളെ താൻ പേറു
</lg><lg n="൧൨">കയും ചെയ്യും. ആകയാൽ ഞാൻ വലിയവരിലും അവനു പങ്കിടും, ഊ
ക്കരോട് അവൻ കൊള്ളയെ വിഭാഗിക്കൂം; അവൻ ദേഹിയെ മരണ
ത്തിന്നു ഒഴിച്ചുകൊടുത്തു പലരുടേ പാപം ചുമന്നു ദ്രോഹികൾക്കു വേണ്ടി
അപേക്ഷിക്കയിൽ താൻ ദ്രോഹികളുടേ കൂട്ടത്തിൽ എണ്ണപ്പെടുവാൻ തോ
ന്നുകലാൽ തന്നേ.

</lg>

൫൪. അദ്ധ്യായം.

പുതിയ യരിശലേമിന്നു പുത്രസമ്പത്ത് ഏറുകയും (൯) കൃപാമാഹാത്മ്യം
പുതുനിയമത്താൽ ഉറെക്കയും ആം.

<lg n="൧">ഹേ പെറാത്ത മച്ചിയായുള്ളോവേ ആൎക്കുക! നൊന്തിരിയാത്തവളേ
പൊട്ടി ആൎത്തു വാഴ്ത്തുക! വേട്ടവളുടേ മക്കളെക്കാൾ ഏകാകിനിക്കു മക്കൾ
</lg><lg n="൨">ഏറുന്നുവല്ലോ എന്നു യഹോവ പറയുന്നു. നിൻ കൂടാരത്തിന്റേ സ്ഥ
ലം വിസ്താരമാക്കുക! നീ പാൎപ്പിടങ്ങളുടേ തിരശ്ശീലകൽ നീളുന്നതു തടുക്കാ
</lg><lg n="൩">തേ നിൻ കയറുകളെ നീട്ടിച്ചു കുറ്റികളെ ഉറപ്പിച്ചുകൊൾക! കാര
ണം ഇടവലത്തും നീ തിങ്ങി വ്യാപിക്കും, നിന്റേ സന്തതി ജാതികളെ
</lg><lg n="൪">അടക്കി പാഴായ ഊരുകളിൽ കുടിയിരിക്കും. ഭയപ്പെടരുതേ, നീ നാ
ണിക്കയില്ലല്ലോ, ലജ്ജിക്കരുതേ നീ അമ്പരക്ക ഇല്ലല്ലോ, നിന്റേ യൌ
വനത്തിലേ നാണം നീ മറക്കയും വൈധവ്യത്തിങ്കലേ നിന്ദയെ ഇനി
</lg><lg n="൫">ഓരായ്കയും ചെയ്യും സത്യം. നിണക്കു ഭൎത്താവാകട്ടേ നിന്റേ സ്രഷ്ടാവു
തന്നേ, സൈന്യങ്ങളുടയ യഹോവ എന്ന് അവന്റേ നാമം; നിന്നെ
വീണ്ടവൻ ഇസ്രയേലിലേ വിശുദ്ധൻ സൎവ്വഭൂമിയുടേ ദൈവം എന്ന് അ
</lg><lg n="൬">വൻ വിളിക്കപ്പെടുന്നു. എങ്ങനേ എന്നാൽ പിരിഞ്ഞിട്ടു മനോദുഃഖിത
യായ സ്ത്രീ പോലേ നിന്നെ യഹോവ വിളിക്കുന്നു, വെടിഞ്ഞുപോയ ബാ
</lg><lg n="൭">ല്യഭാരങ്ങൾ പോലേ, എന്നു നിന്റേ ദൈവം പറയുന്നു. അല്പനിമിഷ
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/94&oldid=191808" എന്ന താളിൽനിന്ന് ശേഖരിച്ചത്