ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

92 Isaiah, LVII. യശയ്യാ ൫൭. അ.

<lg n="൧൨">ഭത്തിന്നും നോക്കുന്നു. "വരീൻ നാം മദ്യം കോരിക്കുടിപ്പാൻ ഞാൻ വീ
ഞ്ഞു വരുത്തട്ടേ, ഇന്നേ പോലേ നാളയും വേണ്ടുവോളം തിങ്ങ വിങ്ങ
ആകും" എന്നത്രേ.

</lg>

൫൭. അദ്ധ്യായം.

സജ്ജനങ്ങൾ ക്ഷയിക്കുമ്പോൾ (൩) ദുർജ്ജനങ്ങൾ പാപസേവയിൽ പുളെ
ച്ച് അദ്ധ്വാനിക്കയാൽ (൧൪) ദീർഘശാന്തിയുള്ള ദൈവം മനന്തിരിവു ചോദിക്കുന്നു.

<lg n="൧">നീതിമാൻ ക്ഷയിക്കുന്നു എന്നിട്ടും ആരും മനസ്സു വെക്കുന്നില്ല, ദയാലു
ക്കൾ എടുത്തുകൊള്ളപ്പെടുന്നു എന്നിട്ടും നീതിമാൻ തിന്മയിൽനിന്ന് എടു
</lg><lg n="൨">ത്തുകൊള്ളപ്പെടുന്നു എന്ന് വിചാരിപ്പാറ് ഇല്ല. അവൻ സമാധാന
ത്തിൽ പ്രവേശിക്കുന്നു, ചൊവ്വിന്നു നടന്നുകൊണ്ടവർ തങ്ങളുടേ കിടക്ക
കളിൽ സ്വസ്ഥരായി ശയിക്കുന്നു.

</lg>

<lg n="൩">നിങ്ങളോ ഇങ്ങ് അടുപ്പിൻ, ശകുനക്കാരത്തിയുടേ മക്കളേ വ്യഭിചാരി
</lg><lg n="൪">ക്കും വേശ്യെക്കും പ്രജയായുള്ളോരേ! ആരെ ചൊല്ലി നിങ്ങൾ വിനോ
ദിച്ചുകൊള്ളുന്നു? ആരെ ചൊല്ലി വായ്പിളർന്നു നാക്കു നീട്ടുന്നു? നിങ്ങൾ
</lg><lg n="൫">വ്യാജത്തിൻ പ്രജയും ദ്രോഹസുതന്മാരും അല്ലയോ? പച്ചമരത്തിങ്കീഴ്
തോറും മാവുകളെ മോഹിച്ചു കാളി, ശൈലങ്ങളുടേ പിളർപ്പുകൾക്കു താഴേ
</lg><lg n="൬">ചോലകളിൽ ശിശുക്കളെ അറുത്തുംകൊള്ളുന്നവരേ! തോട്ടിലേ മിനുത്ത
കല്ലുകളിൽ നിന്റേ പങ്കായി, അവയത്രേ നിന്റേ ഓഹരി. എടീ അവ
റ്റിന്നു നീ ഊക്കഴിച്ചു കാഴ്ച ഹോമിച്ചുവെച്ചു; ഈ വക എനിക്കു തെളി
</lg><lg n="൭">യേണം എന്നോ? ഉയർന്ന വന്മലമേൽ നീ കിടക്ക പരത്തി അവിടേക്കു
</lg><lg n="൮">ബലി കഴിപ്പാനും കരേറി പോയി. കതകിന്നും കട്ടിലക്കാൽക്കും പിറ
കിൽ നീ നിന്റേ ഓർമ്മയെ സ്ഥാപിച്ചു എന്നൊടായ ശേഷമേ മെയ്യൊ
ഴിച്ചുകൊടുത്തു ശയ്യ പരത്തി കയറി അവരിൽ ഒരുത്തനെ കൂലിക്കു വാ
</lg><lg n="൯">ങ്ങി, അവരുടേ കിടക്ക നീ സ്നേഹിച്ചു ലിംഗത്തെ നോക്കുന്നു! നീ തൈ
ലവുമായി രാജാവിനെ (തൊഴുവാൻ) യാത്രയാകയും നിന്റേ സൗരഭ്യ
പദാർത്ഥങ്ങളെ പെരുപ്പിക്കയും നിന്റേ ഓട്ടാളരെ ദൂരത്തോളം അയച്ചു,
</lg><lg n="൧൦">പാതാളംവരേ കുമ്പിട്ടു കിഴികയും ചെയ്തു. നിന്റേ വഴിയുടേ പെരി
പ്പത്താൽ തളർച്ച വന്നിട്ടും "ഗതികെട്ടു" എന്നു നീ പറയാറില്ല; കൈക്കൽ
</lg><lg n="൧൧">(കുറയ)ജീവപുതുക്കം കണ്ടാൽ നിണക്കു വേദന ഇല്ല. പിന്നേ ആർക്കു
നീ അഞ്ചി ഭയപ്പെട്ടിട്ടു നീ കളവു പറഞ്ഞു എന്നെ ഓർക്കാതേയും മനസ്സ്
</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5_2.pdf/98&oldid=191816" എന്ന താളിൽനിന്ന് ശേഖരിച്ചത്