ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 Psalms, LXXVIII. സങ്കീൎത്തനങ്ങൾ ൭൮.

4 അവരുടേ മക്കളോടു നിഷേധിക്കാതേ
പിറേറ തലമുറയോടു യഹോവയുടേ സ്തുതികളെയും
അവന്റേ ഓജസ്സും അവൻ ചെയ്ത അതിശയങ്ങളും നാം വൎണ്ണിച്ചു പോരുക.

5 അവനാകട്ടേ യാക്കോബിൽ സാക്ഷ്യം സ്ഥാപിച്ചു
ഇസ്രയേലിൽ ധൎമ്മത്തെ വെച്ചപ്പോൾ,
നമ്മുടേ പിതാക്കന്മാരോടു ആയവ തങ്ങളുടേ മക്കളെ അറിയിപ്പാൻ കല്പി

6 പിറ്റേ തലമുറ ഗ്രഹിക്കയും [ച്ചു.
ജനിപ്പാനുള്ള മക്കൾ എഴുനീറ്റു തങ്ങളുടേ മക്കളോടു വിവരിക്കയും,

7 ഇവർ തങ്ങളുടേ പ്രത്യാശ ദൈവത്തിങ്കൽ വെക്കയും
ദേവന്റേ വങ്ക്രിക്രിയകളെ മറക്കാതേ തൽകല്പനകളെ സൂക്ഷിക്കയും

8 പിതാക്കളെ പോലേ ഹൃദയം ഒരുക്കാതേ
ദേവനോടു വിശ്വസ്തമല്ലാത്ത ആത്മാവുള്ള ക്രട്ടമായി [ന്നത്രേ.
മത്സരിച്ചും മറുത്തും കൊള്ളുന്ന തലമുറയായി പോകായ്കയും ചെയ്യേണ്ടതി

9 എഫ്രയിം പുത്രന്മാർ വില്ലാളികളായ ആയുധപാണികൾ എങ്കിലും
അടൽ പോരുന്ന നാളിൽ പിന്തിരിഞ്ഞു;

10 ദൈവത്തിൻ നിയമത്തെ അവർ കാക്കാതേ
അവന്റേ ധൎമ്മത്തിൽ നടക്കുന്നതു വെറുത്തു,

11 തൽപ്രവൃത്തികളെയും
അവൻ അവൎക്കു കാണിച്ച അതിശയങ്ങളെയും മറന്നു വിട്ടു.

12 ആയവൻ മിസ്രദേശത്തു ചാനി നാട്ടിൽ
അവരുടേ പിതാക്കന്മാർ കാണ്കേ അതിശയം ചെയ്തു:

13 സമുദ്രം പിളൎന്നു അവരെ കടത്തി
അണ പോലേ വെള്ളങ്ങളെ നിറുത്തി (൨ മോ. ൧൫, ൮);

14 പകലിൽ മേഘത്താലും
രാത്രി എല്ലാം അഗ്നിപ്രകാശത്താലും അവരെ നടത്തി.

15 മരുവിലേ പാറകളെ പിളൎന്നു
ആഴികൊണ്ട് എന്ന പോലേ അവരെ പെരികേ കുടിപ്പിച്ചു

16 ശൈലത്തിൽനിന്ന് ഒഴുക്കുകളെ പുറപ്പെടുവിച്ചു
പുഴകൾ കണക്കേ നീർ ഇറക്കി.

17 ആയവരോ ഇനിയും അവനോടു പാപം ചെയ്തു
വറണ്ടതിൽ അത്യുന്നതനോടു മറുത്തു പോന്നു,

18 തങ്ങളുടേ കൊതിക്ക് ആഹാരം ചോദിപ്പാന്തക്കവണ്ണം
ഹൃദയംകൊണ്ടു ദേവനെ പരീക്ഷിച്ചു:

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/102&oldid=188975" എന്ന താളിൽനിന്ന് ശേഖരിച്ചത്