ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106 Psalms, LXXX. സങ്കീൎത്തനങ്ങൾ ൮൦.

3 എഫ്രയിം ബിന്യമീൻ മനശ്ശ ഇവറ്റിൻ മുമ്പിൽ (൪ മോ. ൨, ൧൭. SS)
നിന്റേ ശൌൎയ്യത്തെ ഉണൎത്തി
ഞങ്ങൾക്കു രക്ഷെക്കായി ചെല്ലൂകേ വേണ്ടു!

4 ദൈവമേ, ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!

5 സൈന്യങ്ങളുടെ ദൈവമായ യഹോവേ,
നിൻ ജനത്തിന്റേ പ്രാൎത്ഥനയെ കൊള്ളേ നീ എത്രത്തോളം പുകെക്കുന്നു?

6 കണ്ണീരപ്പംകൊണ്ട് അവരെ ഊട്ടി
കുററി നിറയ കണ്ണുനീരുകൾ കുടിപ്പിക്കുന്നു.

7 നീ ഞങ്ങളെ അയല്ക്കാൎക്കു വഴക്കാക്കി വെക്കുന്നു,
ഞങ്ങളുടേ ശത്രുക്കൾ തങ്ങളിൽ പരിഹസിക്കുന്നു.

8 സെന്യങ്ങളുടേ ദൈവമേ ഞങ്ങളെ യഥാസ്ഥാനത്താക്കി
ഞങ്ങൾ രക്ഷപെടുവാൻ തിരുമുഖത്തെ പ്രകാശിപ്പിക്കേണമേ!

9 മിസ്രയിൽനിന്ന് നീ മുന്തിരിവള്ളിയെ പുറപ്പെടുവിച്ചു
ജാതികളെ പുറത്താക്കി അതിനെ നട്ടു (൪൪, ൩).

10 അതിന്റേ മുമ്പിൽ നീ വാരി
അതും വേർ പാകി ഭൂമിയെ നിറെച്ചു.

11 മലകൾ അതിൻ നിഴലാലും
ദിവ്യദേവദാരുക്കൾ അതിൻ കൊടികളാലും മൂടി വന്നു.

12 കടലോളം തൻ കൊമ്പുകളെയും
(ഫ്രത്ത്) നദി വരേ തൻ തളിരുകളെയും നീട്ടി വിടും.

13 അതിന്റേ മതിലുകൾ നി എന്തിനു തകൎത്തു
വഴിയിൽ കൂടി കടക്കുന്നവർ എല്ലാം പറിപ്പാറാക്കി?

14 കാട്ടിൽനിന്നുള്ള പന്നി അതിനെ മാന്തി
നിലത്തിന്മേൽ ഇളകുന്നത് അതിനെ മേഞ്ഞു കളയും.

15 സൈന്യങ്ങളുടേ ദൈവമേ, അല്ലയോ തിരിഞ്ഞു വന്നു
സ്വൎഗ്ഗത്തിങ്കന്നു നോക്കി കണ്ടു ഈ വള്ളിയെ സന്ദൎശിക്കേണമേ!

16 നിന്റേ വലങ്കൈ നട്ടതിനെയും
നിണക്കായി നീ ഉറപ്പിച്ച മകനെയും ആഛാദിക്കേണമേ!

17 അതു തീയിൽ വെന്തു ചെത്തിപ്പോയി;
തിരുമുഖത്തിന്റേ ശാസനയാൽ അവർ കെട്ടു പോകുന്നു.

18 നിന്റേ വലങ്കൈക്കല്ലേ പുരുഷനും [ഉണ്ടായിരിക്ക!
നിണക്കായി നീ ഉറപ്പിച്ച മനുഷ്യപുത്രനും ആയവന്റെ മേൽ തൃക്കൈ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/108&oldid=188985" എന്ന താളിൽനിന്ന് ശേഖരിച്ചത്