ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

108 Psalms, LXXXII. സങ്കീൎത്തനങ്ങൾ ൮൨.

12 എങ്കിലും എൻ ജനം എന്റേ ശബ്ദം കേൾ്ക്കാതു
ഇസ്രയേലിന്ന് എങ്കൽ മനസ്സില്ലാഞ്ഞു.

13 ഞാനും അവരുടേ ഹൃദയത്തിന്റേ ശാഠ്യത്തിൽ അവരെ ഏല്പിച്ചുകളഞ്ഞു
അവരുടേ ആലോചനകളിൽ അവർ നടന്നു.

14 എൻ ജനം എന്നെ കേട്ടു
ഇസ്രയേൽ എൻ വഴികളിൽ നടന്നാൽ (കൊള്ളായിരുന്നു);

15 ക്ഷണനേരത്തിൽ ഞാൻ അവരുടേ ശത്രുക്കളെ കുനിയുമാറാക്കി
മാറ്റാന്മാരുടേ മേൽ എൻ കയ്യെ തിരിക്കും.

16 യഹോവയുടേ പകയർ (ഇസ്രയേലിനു) രഞ്ജന നടിക്കും
ഇവരുടേ കാലമോ യുഗത്തോളവും ഉണ്ടാം.

17 കോതമ്പിന്റേ സാരം കൊണ്ടു ഞാൻ അവനെ ഊട്ടി
പാറയിൽനിന്നു തേനുകൊണ്ടു നിന്നെ തൃപ്തനാക്കും (൫ മോ. ൩൨, ൧൩ S).

൮൨. സങ്കീൎത്തനം.

ദേവസ്ഥാനത്തിലുള്ള ന്യായാധിപതിമാരെ ദൈവം ന്യായക്കേടു നിമിത്തം
ശാസിച്ചു (൫) ചെവിക്കൊള്ളായ്കയാൽ നാശം പ്രവചിച്ചതും (൮) ദൈവത്തി
ന്റേ ന്യായവിധിക്കായിട്ടു അപേക്ഷയും.

ആസാഫിന്റേ കീൎത്തന.

1 ദേവസഭയിൽ ദൈവം നിന്നുകൊണ്ടു
ദേവന്മാരുടേ നടുവിൽ ന്യായം വിധിക്കുന്നിതു:

2 നിങ്ങൾ വക്രതയിൽ വിസ്തരിപ്പതും
ദുഷ്ടന്മാരിൽ മുഖപക്ഷം ഭാവിപ്പതും എത്രത്തോളം? (സേല)

3 സാധുവിന്നും അനാഥന്നും ന്യായം വിധിപ്പിൻ!
എളിയവനെയും ദീനനെയും നീതീകരിപ്പിൻ!

4 നീചനെയും ദരിദ്രനെയും വിടുവിപ്പിൻ!
ദുഷ്ടരുടേ കയ്യിൽനിന്ന് ഉദ്ധരിപ്പിൻ!

5 എന്നിട്ടും അവർ അറിയാതേയും
വിവേചിയാതേയും ഇരിട്ടിൽ നടക്കുന്നു.
(അതുകൊണ്ടു) ഭൂമിയുടേ അടിസ്ഥാനങ്ങൾ എല്ലാം ഇളകുന്നു.

6 ഞാനോ നിങ്ങൾ ദേവന്മാർ എന്നും (൨ മോ. ൨൧, ൬. ൨൨, ൮).
എല്ലാവരും അത്യുന്നതിന്റേ മക്കൾ എന്നും പറഞ്ഞു സത്യം.

7എങ്കിലും മാനുഷപ്രകാരം നിങ്ങൾ മരിച്ചു
പ്രഭുക്കളിൽ ഒരുത്തനെ പോലേ പട്ടും പോകം എന്നത്രേ.

8 ദൈവമേ എഴുനീറ്റു ഭൂമിക്കു ന്യായം വിധിക്കേണമേ!
സകല ജാതികളിലും അവകാശകൎത്താവ് നീയല്ലോ ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/110&oldid=188988" എന്ന താളിൽനിന്ന് ശേഖരിച്ചത്