ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൫. Psalms, CV. 137

35 പാപികൾ ഭൂമിയിൽനിന്നു തീൎന്നുപോക
ദുഷ്ടന്മാർ ഇനി ഇല്ലാതേയാക!
എൻ ദേഹിയേ, യഹോവയെ അനുഗ്രഹിക്ക!
ഹല്ലെലൂയഃ (യാഹെ സ്തുതിപ്പിൻ).

൧൦൫. സങ്കീൎത്തനം.

പുരാണചരിത്രത്താൽ വിശ്വാസവൎദ്ധന ഉണ്ടാവാൻ (൮) ദൈവം കനാൻ
അവകാശത്തെ വാഗ്ദത്തം ചെയ്തു പിതാക്കളെ പോററിയതും (൧൬) ഇസ്രയേ
ലെ മിസ്രയിൽ ആക്കി (൨൪) അവിടേനിന്നു വീണ്ടുകൊണ്ടു (൩൯) കനാനിൽ
കടത്തിയതും ഓൎപ്പിച്ച സ്തുതി.

1 യഹോവയെ വാഴ്ത്തി തൻ നാമം വിളിച്ചു യാചിപ്പിൻ
വംശങ്ങളിൽ അവന്റേ വങ്ക്രിയകളെ അറിയിപ്പിൻ!

2 അവന്നു പാടുവിൻ അവനെ കീൎത്തിപ്പിൻ
അവന്റേ സകല അത്ഭുതങ്ങളെയും ചിന്തിപ്പിൻ!

3 അവന്റേ വിശുദ്ധനാമത്തിൽ പ്രശംസിച്ചു കൊൾ്വിൻ
യഹോവയെ അനേഷിക്കുന്നവരുടേ ഹൃദയം സന്തോഷിക്ക!

4 യഹോവയെയും അവന്റേ ശക്തിയെയും തിരവിൻ
അവന്റേ മുഖത്തെ നിത്യം അന്വേഷിപ്പിൻ!

5 അവൻ ചെയൂ അത്ഭുതങ്ങളെയും
അവന്റേ അതിശയങ്ങളെയും തിരുവായുടേ ന്യായങ്ങളെയും ഓൎപ്പിൻ.

6 അവന്റേ ദാസനായ അബ്രഹാമിൻ സന്തതിയും
യാക്കോബിൻ മക്കളും ആയി അവൻ തെരിഞ്ഞെടുത്തുള്ളോരേ!

7 യഹോവ എന്നവൻ നമ്മുടേ ദൈവം തന്നേ;
അവന്റേ ന്യായവിധികൾ സൎവ്വഭൂമിയിലും ഉണ്ടു.

8 തൻ നിയമത്തെ അവൻ എപ്പോഴും ഓൎത്തു,
ആയിരം തലമുറയോളവും അവൻ കല്പിച്ച വാക്കും,

9 അബ്രഹാമോടു ചെയ്ത സഖ്യവും
ഇഛാക്കിനോട് ആണയിട്ടതും (ഓൎത്തു),

10 യാക്കോബിന്നു വെപ്പും
ഇസ്രയേലിന്നു നിത്യനിയമവും ആയി സ്ഥാപിച്ചുകൊണ്ടു:

11 നിണക്കു ഞാൻ കനാൻ ദേശത്തെ
നിങ്ങളുടേ അവകാശത്തിൻ അളത്തക്കയറായി തരുന്നു എന്നു,

12 അവർ എണ്ണത്താൽ അല്പം ചില ആളുകളും
അതിൽ പരദേശികളും ആകുമ്പോൾ ചൊല്ലിയതും (അവൻ ഓൎത്തു).


10

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/139&oldid=189044" എന്ന താളിൽനിന്ന് ശേഖരിച്ചത്