ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

140 Psalms, CVI. സങ്കീൎത്തനങ്ങൾ ൧൦൬.

൧൦൬. സങ്കീൎത്തനം.

കൃപാസമ്പന്നനോട് ഇസ്രയേൽ (൬) മിസ്രയിലും (൧൩) മരുവിലും (൩൪)
കനാനിലും കാണിച്ച കൃതഘ്നത മുതലായ പാപങ്ങളെ ഏറ്റു പറഞ്ഞു (൪൪) ശി
ക്ഷകൾ്ക്കു പരിശാന്തി അപേക്ഷിച്ചതു.

1 ഹല്ലെലൂയാഃ.
യഹോവയെ വാഴ്ത്തുവിൻ (൧൦൫, ൧) കാരണം അവൻ നല്ലവൻ തന്നേ,
അവന്റേ ദയ യുഗപൎയ്യന്തമുള്ളതല്ലോ (൧൦൦, ൫).

2 യഹോവയുടേ മിടുമകളെ ആർ മൊഴിയും,
അവന്റേ സകല സ്തുതിയും ആർ കേൾ്പിക്കും?

3 ന്യായത്തെ കാത്തു
എല്ലാ സമയത്തും നീതി ചെയ്യുന്നവർ ധന്യർ!

4 തിരുജനത്തെ പ്രസാദിക്കയിൽ യഹോവേ, എന്നെ ഓൎക്കേണമേ,
നിന്റേ രക്ഷയെകൊണ്ട് എന്നെ സന്ദൎശിക്കേണമേ.

5 നീ തെരിഞ്ഞെടുത്തവരുടേ സുഖത്തെ കാണ്മാനും
തിരുജാതിയുടേ സന്തോഷത്തിൽ സന്തോഷിപ്പാനും
നിന്റേ അവകാശത്തോട് ഒന്നിച്ചു പ്രശംസിച്ചു കൊൾ്വാനും തന്നേ!

6 ഞങ്ങൾ പിതാക്കന്മാരോടു കൂടേ പാപം ചെയ്തു
പിഴെച്ചു ദ്രോഹിച്ചു.

7 ഞങ്ങളുടേ പിതാക്കൾ മിസ്രയിൽ നിന്റേ അതിശയങ്ങളെ ബോധിക്കാ
നിന്റേ ദയകളുടേ പെരുമയെ ഓൎക്കാതേയും [തേയും
കടല്പുറത്തു ചെങ്കടലരികേ മറുത്തു പോയി.

8 അവനോ തന്റേ ശൌൎയ്യം അറിയിപ്പാൻ
സ്വനാമം ഹേതുവായി അവരെ രക്ഷിച്ചു,

9 ചെങ്കടലിനെ ശാസിച്ചു അത് ഉണങ്ങിയാറേ
മരുവെ പോലേ ആഴികളിൽ കൂടി അവരെ നടത്തി,

10 പകയന്റേ കയ്യിൽനിന്ന് അവരെ രക്ഷിച്ചു
ശത്രുകയ്യിൽനിന്നു വീണ്ടെടുത്തു,

11 അവരുടേ മാറ്റാന്മാരെ വെള്ളങ്ങൾ മൂടിക്കളഞ്ഞു
അവർ ഒരുവനും ശേഷിച്ചതും ഇല്ല.

12 അന്ന് അവന്റേ വചനങ്ങളിൽ അവർ വിശ്വസിച്ചു
അവന്റേ സ്തോത്രം പാടുന്നു.

13 ആയവന്റേ ക്രിയകളെ അവർ വിരഞ്ഞു മറന്നു
അവന്റേ ആലോചനയെ കാത്തു നില്ക്കാതേ,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/142&oldid=189050" എന്ന താളിൽനിന്ന് ശേഖരിച്ചത്