ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൧൦൯. Psalms, CIX. 147

11 ഉറപ്പിച്ച നഗരത്തിൽ എന്നെ ആർ കടത്തും
ഏദൊം വരേ എന്നെ ആർ നടത്തും?

12 ഞങ്ങളുടേ സൈന്യങ്ങളോടു കൂടേ പുറപ്പെടാത്ത ദൈവമേ,
നീ ഞങ്ങളെ തള്ളിവിട്ടിട്ടില്ലയോ?

13 മാറ്റാനിൽനിന്നു ഞങ്ങൾ്ക്കു സഹായം ഇടുക!
മനുഷ്യന്റേ രക്ഷ വ്യൎത്ഥം.

14 ദൈവത്തിങ്കൽ നാം ബലം അനുഷ്ഠിക്കും,
നമ്മുടേ മാറ്റാന്മാരെ അവൻ ചവിട്ടിക്കളയും (൬൦, ൭- ൧൪).

൧൦൯. സങ്കീൎത്തനം.

നീതിമാൻ പീഡിതൻ ദേവരക്ഷയും (൬) ശത്രുവിൽ ശിക്ഷയും അപേക്ഷി
ച്ചു (൧൬) നീതിയുള്ള വിധിക്കു കാത്തു (൨൧) കഷ്ടത്തേക്കു (൨൬) സമാപ്തി യാ
ചിച്ചതു.

സംഗീതപ്രമാണിക്കു; ദാവിദിൻ കീൎത്തന.

2 എന്റേ സ്തുതിയായ ദൈവമേ, മൌനമായിരിക്കൊല്ലാ!
അവർ ദുഷ്ടവായും ചതിവായും എന്റേ നേരേ തുറന്നു
കപടനാവുകൊണ്ടു എന്നോടു സംസാരിച്ചു

3 പകവാക്കുകളാൽ എന്നെ ചുറ്റി
വെറുതേ എന്നോടു പോരാടി.

4 എന്റേ സ്നേഹത്തിന്നു പകരം എന്നേ ദ്വേഷിക്കുന്നു
ഞാനോ പ്രാൎത്ഥന മാത്രം.

5 നന്മെക്കു പകരം തിന്മയും
എൻ സ്നേഹത്തിന്നു പകരം പകയും വെക്കുന്നു.

6 അവന്റേ മേൽ ഒരു ദുഷ്ടനെ ആക്കി വെക്കുക
ദ്വേഷി(യായി സാത്താൻ) അവന്റേ വലഭാഗത്തു നില്ക്ക!

7 അവന്നു ന്യായം വിസ്തരിക്കുമ്പോൾ അവൻ ദുഷ്ടൻ എന്നു തെളിയുക
അവന്റേ പ്രാൎത്ഥനയും പാപമായ്തീരുക!

8 അവന്റേ നാളുകൾ ചുരുക്കമാക
അവന്റേ സ്ഥാനത്തെ മറെറാരുത്തൻ ഏല്ക്കുക!

9 അവന്റേ മക്കൾ അനാഥരും
ഭാൎയ്യ വിധവയുമാക!

10 അവന്റേ മക്കൾ ഉഴന്നലഞ്ഞു. ഇരക്കയും
ഇടിഞ്ഞ ഭവനം വിട്ടു തെണ്ടുകയും ചെയ്ക!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/149&oldid=189063" എന്ന താളിൽനിന്ന് ശേഖരിച്ചത്