ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീ. ൧൩൮. ൧൩൯. Psalms, CXXXVIII. CXXXIX. 183

൧൩൮. സങ്കീൎത്തനം.

ദൈവം നല്കിയ വാഗ്ദത്തത്തിന്നു സ്തോത്രവും (൪) ഭൂജാതികൾ അധീനമാ
കും എന്ന ആശയും (൭) പൂൎണ്ണരക്ഷയുടേ ആശ്രയവും.

ദാവിദിന്റേതു.

1 സൎവ്വഹൃദയത്തോടും ഞാൻ നിന്നെ വാഴ്ത്തും
ദേവന്മാരുടേ മുമ്പിൽ നിന്നെ കീൎത്തിക്കും.

2 നിൻ വിശുദ്ധമന്ദിരത്തെ നോക്കി തൊഴുതു (൫,൮)
നിന്റേ ദയയും സത്യവും ഹേതുവായി തിരുനാമത്തെ വാഴ്ത്തും.
നിന്റേ എല്ലാ നാമത്തിന്നും മീതേ നിന്റേ വാഗ്ദത്തത്തെ ന്) വലുതാക്കി
[യതു കൊണ്ടത്രേ.

3 ഞാൻ വിളിച്ചന്നു നീ എനിക്ക് ഉത്തരമരുളി
എൻ ദേഹിയിൽ ഉൗക്കിന്നു വമ്പു വരുത്തിയിരിക്കുന്നു.

4 ഭൂമിയിലേ സകല രാജാക്കന്മാരും യഹോവേ,
തിരുവായിലേ മൊഴികളെ കേട്ടിട്ടു നിന്നെ വാഴ്ത്തുകയും,

5 യഹോവയുടേ തേജസ്സ് വലിയത്
എന്നു യഹോവയുടേ വഴികളിൽ (നടന്നു) പാടുകയും ചെയ്യും.

6 കാരണം യഹോവ ഉന്നതനായി താണവനെ നോക്കുകയും
ഉയൎന്നവനെ ദൂരത്തുനിന്ന് അറികയും ചെയ്യുന്നു.

7 ഞാൻ സങ്കടനടുവിൽ നടന്നാലും നി എന്നെ ഉയിൎപ്പിക്കും
എന്റേ ശത്രുക്കളുടേ കോപത്തിന്നു നേരേ തൃക്കൈയെ നീട്ടി
വലങ്കൈയാൽ എന്നെ രക്ഷിക്കും.

8 യഹോവ എനിക്കു വേണ്ടി സമാപ്തി വരുത്തും (൫൭,൩)
യഹോവേ, നിന്റേ ദയ എന്നേക്കുമുള്ളതു
തൃക്കൈകളുടേ ക്രിയയെ കൈവിടൊല്ല!

൧൩൯. സങ്കീൎത്തനം.

സൎവ്വജ്ഞനും (൭) സൎവ്വസമീപനും ആയ (൧൩) സ്രഷ്ടാവിന്മുമ്പിൽ (൧൯)
നിൎദ്ദോഷത്വം കാണിച്ചു പൂൎണ്ണശുദ്ധീകരണം അപേക്ഷിച്ചതു.

സംഗീതപ്രമാണിക്കു, ദാവിദിൻ കീൎത്തന.

1 യഹോവേ, നീ എന്നെ ആരാഞ്ഞ് അറിഞ്ഞിരിക്കുന്നു.

2 എൻ ഇരിപ്പും എഴുനീല്പും നീയേ അറിയുന്നു,
എൻ അഭിപ്രായത്തെ ദൂരത്തുനിന്നു ബോധിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/185&oldid=189132" എന്ന താളിൽനിന്ന് ശേഖരിച്ചത്