ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

194 Psalms, CXLVIII. സങ്കീൎത്തനങ്ങൾ ൧൪൮.

17 തൻ ഉറെച്ച വെള്ളത്തെ കഷണങ്ങൾ പോലേ എറിയുന്നവൻ,
അവന്റേ കുളിരിന്ന് ആർ നില്ക്കും?

18 സ്വവചനത്തെ അവൻ അയച്ചു അവറ്റെ ഉരുക്കുന്നു
തൻ കാറ്റിനെ ഉൗതിച്ച ഉടനേ വെള്ളങ്ങൾ ഒലിക്കുന്നു.

19 യാക്കോബിന്നു സ്വവാക്കിനെയും
ഇസ്രയേലിന്നു തൻ വെപ്പുന്യായങ്ങളെയും അറിയിക്കുന്നവൻ തന്നേ.

20 അപ്രകാരം അവൻ (വേറ്) ഒരു ജാതിക്കും ചെയ്തിട്ടില്ല
ന്യായങ്ങളെ അവർ ഒട്ടും അറിയുന്നില്ല;
ഹല്ലെലൂയാഃ !


൧൪൮. സങ്കീൎത്തനം.

സ്വൎഗ്ഗങ്ങളിലും (൭) ഭൂമിയിലും ഉള്ളത് ഒക്കയും (൧൩) ഇസ്രയേലെ സന്ദ
ൎശിച്ചവനെ സ്തുതിക്കേണം.

1 ഹല്ലെലൂയാഃ
സ്വൎഗ്ഗങ്ങളിൽനിന്നു യഹോവയെ സ്തുതിപ്പിൻ
ഉയരങ്ങളിൽ അവനെ സ്തുതിപ്പിൻ!

2 അവന്റേ സകലദൂതന്മാരേ, അവനെ സ്തുതിപ്പിൻ
അവന്റേ സകലസൈന്യങ്ങളേ, അവനെ സ്തുതിപ്പിൻ!

3 സൂൎയ്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ
മിന്നുന്ന സകലനക്ഷത്രങ്ങളേ, അവനെ സ്തുതിപ്പിൻ!

4 സ്വൎഗ്ഗാധിസ്വൎഗ്ഗങ്ങളും
വാനത്തിൻ മീതേയുള്ള വെള്ളങ്ങളും അവനെ സ്തുതിപ്പിൻ!

5 ഇവ യഹോവാനാമത്തെ സ്തുതിപ്പതു
അവൻ കല്പിച്ചിട്ട് അവ സൃഷ്ടിക്കപ്പെട്ടും,

6 അവൻ എന്നെന്നേക്കും അവറ്റെ നില്പിച്ചും
ഒന്നും ലംഘിക്കാത്ത വെപ്പിനെ കൊടുത്തും ഇരിക്കയാൽ തന്നേ.

7 ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ
കടലാനകളും എല്ലാ ആഴികളും,

8 തീയും കല്മഴയും ഹിമവും പുകയും
അവന്റേ വാക്കിനെ നടത്തുന്ന കൊടുങ്കാററും,

9 മലകളും എല്ലാ കുന്നുകളും
ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/196&oldid=189153" എന്ന താളിൽനിന്ന് ശേഖരിച്ചത്