ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 Psalms, XXII. സങ്കീൎത്തനങ്ങൾ ൨൨

7 ഞാനോ പുരുഷനല്ല പുഴവത്രേ,
മനുഷ്യനിന്ദയും ജനത്താൽ ധിക്കരിക്കപ്പെടുന്നവനും തന്നേ.

8 എന്നെ കാണുന്നവർ ഒക്കവേ എന്നെ പരിഹസിച്ചു
ചുണ്ടുകൊണ്ടിളിച്ചു തല കുലുക്കിക്കൊള്ളുന്നു.

9 അവൻ യഹോവമേൽ തന്നെ ഉരുട്ടി, ഇവൻ അവനെ വിടുവിക്കട്ടേ!
അവനിൽ പ്രസാദിക്കയാൽ ഉദ്ധരിക്കട്ടേ! എന്നത്രേ.

10 നീയോ വയറ്റിൽനിന്ന് എന്നെ വലിച്ചു
അമ്മമുലകളിൽ എന്നെ ആശ്രയിപ്പിച്ചു;

11 ഗൎഭപാത്രത്തിങ്കന്നു ഞാൻ നിന്റേ മേൽ എറിയപ്പെട്ടു,
എൻ അമ്മയുടേ ഉദരം മുതൽ നീയേ എൻ ദേവൻ.

12 എനിക്കു ദൂരത്താകൊല്ല!
സഹായി ഇല്ലായ്കയാൽ സങ്കടം അരികത്തുണ്ടല്ലോ!

13 പല കാളകളും എന്നെ ചുറ്റി
ബാശാനിലേ ക്കൂറ്റങ്ങൾ എന്നെ വളഞ്ഞു;

14 പറിച്ചലറുന്ന സിംഹമായി
എന്റേ മേൽ വായി പിളൎക്കുന്നു;

15 ഞാൻ വെള്ളം പോലേ തൂകപ്പെട്ടു,
എന്റേ എല്ലുകൾ ഒക്കയും ഭിന്നിച്ചു പോയി,
എന്റേ ഹൃദയം മെഴുകു പോലേ ആയി,
കുടലുകളുടേ നടുവേ ഉരുകി പോയി.

16 എന്റേ ഊക്ക് ഓടു പോലേ ഉണങ്ങി,
എൻ നാവ് അണ്ണാക്കിനോടു പറ്റുന്നു.

17 ചാവിൻ പൊടിയിൽ നീ എന്നെ കിടത്തും,
കാരണം നായ്ക്കൾ എന്നെ ചുറ്റി,
ദുൎജ്ജനക്കൂട്ടം എന്നെ ചുഴന്നു,
എന്റേ കൈകളെയും കാലുകളെയും തുളെച്ചു.

18 എന്റേ എല്ലുകളെ എല്ലാം എണ്ണുന്നു,
അവർ നോക്കി എന്നെ കണ്ടു നില്ക്കുന്നു.

19 തങ്ങളിൽ എന്റേ വസ്ത്രങ്ങളെ പകുത്തു
എന്റേ തുണിമേൽ ചീട്ടുമിടുന്നു.

20 നീയോ, യഹോവേ, അകന്നു പോകൊല്ലാ!
എന്റേ ഊറ്റമായുള്ളോവേ, എൻ തുണെക്കായി വിരഞ്ഞു വരിക!

21 എൻ പ്രാണനെ വാളിങ്കന്നും
എന്റേ ഏകാകിനിയെ നായിൻ കൈക്കൽനിന്നും ഉദ്ധരിക്കേണമേ!

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/30&oldid=188870" എന്ന താളിൽനിന്ന് ശേഖരിച്ചത്