ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്കീൎത്തനങ്ങൾ ൭൪. Psalms, LXXIV. 95

6 അവറ്റിലേ കൊത്തുനിരകളെ ഒക്കത്തക്ക അതാ കോടാലി മുട്ടികളാലും

7 നിന്റേ വിശുദ്ധസ്ഥാനത്തിനു തീ കൊടുക്കയും [കുത്തുകയും
തിരുനാമത്തിൻ പാൎപ്പിടത്തെ നിലംവരേ തീണ്ടിക്കയും ചെയ്തു.

8 അവർ ഹൃദയംകൊണ്ടു നാം ഇവരെ ഒക്കത്തക്ക വലെക്കട്ടേ എന്നു ചൊല്ലി
ദേശത്തിൽ ദേവസങ്കേതങ്ങളെ എല്ലാം ചുട്ടുകളഞ്ഞു.

9 ഞങ്ങളുടേ അടയാളങ്ങളെ കാണ്മാനില്ല
പ്രവാചകൻ ഇല്ലായ്വവന്നു,
എത്രോടം എന്ന് അറിയുന്നവനും ഞങ്ങളോട് ഇല്ല.

10 ദൈവമേ മറുതല നിന്ദിപ്പതും
ശത്രു തിരുനാമത്തെ എന്നേക്കും നിരസിപ്പതും എത്രത്തോളം?

11 നിന്റേ ഹസ്തവും വലങ്കൈയും മടക്കുന്നത് എന്തിന്നു?
മടിയുടേ അകത്തുനിന്നു (നീട്ടി) മുടിക്കുക!

12 എന്നിട്ടും ദൈവം പണ്ടേ എൻ രാജാവ്
ദേശത്തിന്നുള്ളിൽ രക്ഷകളെ പ്രവൃത്തിക്കുന്നവൻ.

13 നിന്റേ ശക്തിയാൽ നീ സമുദ്രത്തെ പിളൎന്നു
വെള്ളങ്ങളിൽ കടലാനകളുടേ തലകളെ ഉടെച്ചു;

14 മുതലതലകളെ നീ തകൎത്തു
വറണ്ട കരമേലുള്ള വംശത്തിന്ന് അവ തീനാക്കി കൊടുത്തു,

15 ഉറവും പുഴയും നീ വിടൎത്തു
നിത്യനദികളെ വററിച്ചു.

16 പകൽ നിന്റേതു രാത്രിയും നിന്റേതു
ജ്യോതിസ്സും സൂൎയ്യനെയും നീ നിറുത്തി,

17 ഭൂമിയുടേ അതിരുകളെ ഒക്കയും നീ സ്ഥാപിച്ചു
വേനലും ഹിമകാലവും ആയവ നീ നിൎമ്മിച്ചു.

18 ഇവ ഓൎക്ക യഹോവയേ ശത്രു നിന്ദിച്ചു
മൂഢജനം തിരുനാമത്തെ നിരസിച്ചുവല്ലോ.

19 കൊതിയേറും ജന്തുവിന്നു നിന്റേ കറുപ്രാവിനെ കൊടുത്തു കളയല്ലേ,
നിന്റേ എളിയവരുടേ സമൂഹത്തെ എന്നേക്കും മറക്കൊല്ല!

20 നിയമത്തെ നോക്കിക്കൊൾ്ക!
ഭൂമിയിലേ കൂരിരിട്ടുകൾ സാഹസവാസങ്ങളാൽ നിറഞ്ഞിരിക്കുന്നുവല്ലോ.

21 ചതഞ്ഞവൻ ലജ്ജിച്ചു മടങ്ങായ്ക
എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കുക!

22 ദൈവമേ എഴുനീല്ക്ക നിന്റേ വ്യവഹാരത്തെ തീൎക്ക,
മൂഢനാൽ എല്ലാനാളും നിണക്കുള്ള നിന്ദയെ ഓൎക്കേണമേ;

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV5a.pdf/97&oldid=188967" എന്ന താളിൽനിന്ന് ശേഖരിച്ചത്