ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 101 -

വടക്കേയതിരോളം സഞ്ചരിച്ചു അന്വേഷണം കഴി
ച്ചു; ഉറുമാമ്പഴങ്ങളെയും അത്തിപ്പഴങ്ങളെയും തണ്ടി
ട്ടുകെട്ടിയ മുന്തിരിങ്ങാക്കുലകളെയും കൊണ്ടുവന്നു.

ഒരു മണ്ഡലം ‌(൪൦ നാൾ) കഴിഞ്ഞ ശേഷം
മടങ്ങി പാളയത്തിൽ വന്നു വൎത്തമാനം അറിയിച്ചു
ഫലങ്ങളെയും കാണിച്ചു: "നിങ്ങൾ ഞങ്ങളെ അ
യച്ച ദേശത്തേക്കു പോയി വന്നു; അതു നല്ലതു
തന്നേ; അതിൽ പാലും തേനും ഒഴുകുന്നു; ഫലങ്ങളും
ഇതാ; എങ്കിലും അതിൽ പാൎക്കുന്ന ജനങ്ങൾ ബല
വാന്മാരാകുന്നു. നഗരങ്ങൾക്കു വലിപ്പവും ഉറപ്പും
വളരേ ഉണ്ടു. അവിടേയുള്ള അണാക്യരുടെ മു
മ്പിൽ നാം വെട്ടുകിളികളത്രെ" എന്നും മറ്റും
പറഞ്ഞു.

2. അപ്പോൾ ജനങ്ങൾ എല്ലാവരും ഭയപ്പെട്ടു:
"അയ്യോ, മിസ്രയിൽ വെച്ചു മരിച്ചു എങ്കിൽ കൊള്ളാ
യിരുന്നു; നാം ഒരു തലവനെ ഉണ്ടാക്കി മടങ്ങി
പ്പോക" എന്നും മറ്റും പറഞ്ഞു തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/105&oldid=197035" എന്ന താളിൽനിന്ന് ശേഖരിച്ചത്