ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

- 103 -

൨൮. മത്സരികളുടെ ശിക്ഷയും
പിച്ചള സൎപ്പവും.
(൪. മോശെ ൧൬. ൨൦. ൨൧.)

1. അവർ മരുഭൂമിയിൽ സഞ്ചരിക്കുമ്പോൾ ലേ
വിഗോത്രത്തിൽനിന്നു കോറഹയും രൂബെൻഗോ
ത്രത്തിൽനിന്നു ദാതാനും അബിറാമും ഇങ്ങിനെ
മൂന്നു പ്രഭുക്കന്മാരും മറ്റു തലവന്മാരായ ൨൫൦ പേരും
മോശെക്കും അഹറോനും വിരോധമായി മത്സരിച്ചു.
അവർ മോശെയോടും അഹറോനോടും പറഞ്ഞു:
"നിങ്ങളുടെ വാഴ്ചയിപ്പോൾ മതി, സഭയിൽ എല്ലാ
വരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യെ
ഉണ്ടു, പിന്നേ നിങ്ങൾ യഹോവയുടെ സഭക്കു മീതെ
ഉയൎന്നു പോകുന്നതു എന്തു?"

അപ്പോൾ മോശെ: "നിങ്ങൾ കലശങ്ങൾ എടു
ത്തു നാളെ ധൂപം കാട്ടുവിൻ; അപ്പോൾ യഹോവ
യോടു അടുപ്പാൻ തക്ക വിശുദ്ധനാരെന്നു തെളിയും"
എന്നു അവരോടു പറഞ്ഞു.

പിറേറന്നാൾ കോറഹ മുതലായവർ സഭയോടു
കൂട കൂടാരവാതില്ക്കൽ നില്ക്കുമ്പോൾ യഹോവ: "ഈ
മത്സരക്കാരുടെ ഇടയിൽനിന്നു മാറിനില്പിൻ; ഞാൻ
പെട്ടെന്നു അവരെ സംഹരിക്കും" എന്നു കല്പിച്ചു.

ഉടനെ ഭൂമി പിളൎന്നു അവരെയും അവരോടു കൂടെ
യുള്ളവരെയും സകല സമ്പത്തുകളെയും വിഴുങ്ങിക്ക
ളഞ്ഞു. പിന്നെ കൂടാരവാതില്ക്കൽ ധൂപം കാണിച്ചു
കൊണ്ടിരുന്ന ൨൫൦ പേരെയും അഗ്നി ദഹിപ്പിച്ചു.
ജനങ്ങൾ അതിനാൽ മോശെയെയും അഹറോനെ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/107&oldid=197037" എന്ന താളിൽനിന്ന് ശേഖരിച്ചത്