ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 116 --

പ്പാൻ ഒരുനാളും സംഗതി വരരുതേ എന്നു വിളി
ച്ചു പറകയും ചെയ്തു.

വേദോക്തം.

കണ്ടാലും യഹോവ നല്ലവൻ എന്നു രുചിനോക്കുവിൻ. അവ
ങ്കൽ ആശ്രയിക്കുന്ന പുരുഷൻ ധന്യൻ. സങ്കീ. ൩൪, ൯.

൩൨. നായകന്മാർ.
ഗിദയോൻ.
(ന്യായാ. ൬- ൮.)

1. യോശുവ മരിച്ചശേഷം, ഇസ്രയേല്യർ: "ഞ
ങ്ങൾ അന്യദേവകളെ അല്ല. യഹോവയെ തന്നേ
സേവിക്കും" എന്നു പറഞ്ഞ വാക്കു വേഗം മറന്നു
കരാറെ ലംഘിച്ചു ഇഷ്ടം പോലെ ഓരോ ദേവകളെ
പ്രതിഷ്ഠിച്ചു പലവക ദുൎമ്മോഹങ്ങളിൽ അകപ്പെട്ടു
പോയി. അവർ ഇപ്രകാരമുള്ള അശുദ്ധപ്രവൃത്തി
കളെ ചെയ്തുകൊണ്ടിരുന്നപ്പോൾ യഹോവ അവ
രെ ശിക്ഷിച്ചു ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു. അ
വർ തിരിഞ്ഞു അനുതാപം ചെയ്തു ക്ഷമ ചോദിച്ച
പ്പോഴൊക്കയും ദൈവം മനസ്സലിഞ്ഞു നായകന്മാ
രെ എഴുന്നീല്പിച്ചു അവർ മുഖാന്തരം ശത്രുക്കളിൽ
നിന്നു ജനത്തെ ഉദ്ധരിച്ചുപോന്നു. നായകന്മാർ
ഏകദേശം ൩൦൦ വൎഷത്തോളം ശത്രുക്കളെ അമൎത്തി
ഇസ്രയേല്യരുടെ കാൎയ്യാദികളെ നടത്തിക്കൊണ്ടിരുന്നു.

2. ഒരു സമയം മിദ്യാനർ എന്ന ഇടയജാതി
ഒട്ടകക്കൂട്ടങ്ങളോടു കൂടെ വന്നു രാജ്യത്തിൽ പരന്നു ജന

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/120&oldid=197050" എന്ന താളിൽനിന്ന് ശേഖരിച്ചത്