ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 122 --

ല്ലായിരുന്നു. പിന്നെ ആ വൎത്തമാനം രാജാവു കേ
ട്ടിട്ടു പടയുമായി ചെന്നു പട്ടണമതിലിന്മേൽ കയറി
ജയിച്ചു പ്രജകളെയും പട്ടണത്തെയും നിഗ്രഹിപ്പാൻ
പുറപ്പെട്ടു. അപ്പോൾ നഗരവാസികൾ ഒക്കെ നഗ
രത്തിന്നകത്തുണ്ടായ ഒരു ഉറപ്പുള്ള ഗോപുരത്തിൽ
കയറി ശരണം പ്രാപിച്ചു. അതുകൊണ്ടു അബി
മെലേക്കു വന്നു ആ ഗോപുരത്തിന്നു തീകൊടുത്തു
ചുട്ടുകളവാൻ ഭാവിച്ചപ്പോൾ മാളികമുകളിൽനിന്നു
ഒരു സ്ത്രീ ഒരു തിരിക്കല്ലെടുത്തു രാജാവിന്റെ മൂൎദ്ധാ
വിൽ ചാടിയതിനാൽ അവന്റെ തല ഉടഞ്ഞു
മരിപ്പാറായാറെ ഒരു സ്ത്രീയുടെ കയ്യാൽ മരിക്കരുതെ
ന്നു വെച്ചു തന്റെ ബാല്യക്കാരനോടു തന്നെ വെട്ടു
വാൻ കല്പിച്ചു. ഇങ്ങിനെ അവൻ തന്റെ ബാല്യ
ക്കാരന്റെ വാളാൽ മരിച്ചു.

ഇപ്രകാരം അബിമെലേൿ ചെയ്ത ദോഷത്തിന്നു
ദൈവം പകരം വീട്ടി, യോഥാമിന്റെ ശാപം ശിഖേ
മ്യരുടെ മേൽ വരികയും ചെയ്തു.


ശിംശോൻ.

ദൈവം ഇസ്രയേല്യരെ നാല്പതുവൎഷത്തേക്കു ഫ
ലിഷ്ട്യരുടെ കയ്യിൽ ഏല്പിച്ച സമയത്തു ശിംശോൻ
എന്ന നായകൻ എഴുന്നീറ്റു. ഇവൻ മദ്യം കുടിക്കാ
തെയും തലമുടി കത്രിക്കാതെയും ഇരുന്നതിനാൽ ന
സ്സീർവൃത്തി ദീക്ഷിച്ചിരുന്നു. ദൈവാത്മാവു ചില
പ്പോൾ അവന്റെ മേൽ വന്നതുകൊണ്ടു അവൻ
ചില വൻകാൎയ്യങ്ങളെ പ്രവൃത്തിച്ചു. ഒരു ദിവസം അ
വൻ തിമ്നത്തിൽ ചെന്നു അവിടേ ഒരു ഫലിഷ്ട്യക

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/126&oldid=197056" എന്ന താളിൽനിന്ന് ശേഖരിച്ചത്