ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-- 125 --

ഏഴു ജടകളിലാകുന്നു എന്നു ശിംശോൻ പറഞ്ഞു.
അവൾ അതു ഫലിഷ്ട്യപ്രഭുക്കന്മാരോടറിയിച്ചു. പി
ന്നേ അവൻ ഉറങ്ങുന്ന സമയത്തു ഏഴായി മെടഞ്ഞ
ജടകളെ അവൾ മുറിച്ചു. പിന്നെ "ശിംശോനേ, ഫ
ലിഷ്ട്യരിതാ വരുന്നു" എന്നു അവൾ പറഞ്ഞപ്പോൾ
അവൻ ഉണൎന്നു മുമ്പെത്ത ബലവും പോയ്പോയി
എന്നു അറിഞ്ഞു. അപ്പോൾ ഫലിഷ്ട്യർ അവനെ
പിടിച്ചു കണ്ണുകളെ ചൂന്നെടുത്തു ഗാസായിലേക്കു
കൊണ്ടു ചെന്നു ചങ്ങലയിട്ടു തടവിലാക്കി മാവു പൊ
ടിക്കുന്ന പ്രവൃത്തി ചെയ്യിച്ചു.

പിന്നെ ഫലിഷ്ട്യർ മത്സ്യരൂപമുള്ള ദാഗോൻ
എന്ന ദേവന്നു ഒരു മഹോത്സവം കഴിപ്പാനായിട്ടു
ഒന്നിച്ചു കൂടി, ശിംശോനെ അവരുടെ മുമ്പാകെ പാ
ടി നൃത്തം ചെയ്യേണ്ടതിന്നു വിളിച്ച വരുത്തി ക്ഷേ
ത്രത്തിന്റെ രണ്ടു തൂണുകളുടെ നടുവിൽ നിറുത്തി.
എന്നാൽ ശിംശോൻ: "അല്ലയോ യഹോവേ, എ
ന്നെ ഓൎത്തു ശക്തനാക്കേണമേ" എന്നപേക്ഷിച്ച
ശേഷം രണ്ടു തൂണുകളെ പിടിച്ചു വലിച്ചപ്പോൾ
ഭവനം വീണു, അനേകപ്രഭുക്കന്മാരോടും ജനങ്ങളോ
ടും കൂടെ താനും മരിച്ചു. ഇങ്ങിനെ തന്റെ മരണ
സമയത്തു അവൻ കൊന്നവരുടെ സംഖ്യ താൻ
ജീവകാലത്തിൽ കൊന്നവരുടെ സംഖ്യയേക്കാൾ
ഏറ്റം വലുതായിരുന്നു.

വേദോക്തങ്ങൾ.

൧. ഏറെ പേരെ കൊണ്ടെങ്കിലും കുറേ പേരെ കൊണ്ടെങ്കിലും
രക്ഷിപ്പിക്കുന്നതിന്നു യഹോവെക്കു തടവില്ല. ൧. ശമു. ൧൪, ൬.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/129&oldid=197060" എന്ന താളിൽനിന്ന് ശേഖരിച്ചത്