ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

ങ്ങളെ ചെയ്തു ശുദ്ധസ്ഥലത്തെ അശുദ്ധമാക്കിയതു
കൊണ്ടു അച്ഛൻ ദുഃഖിച്ചു മക്കളെ ശാസിച്ചു എങ്കി
ലും ന്യായപ്രമാണപ്രകാരം വേണ്ടുന്ന ശിക്ഷകളെ
നടത്താതെ അവരെ വിട്ടു.

ആ കാലത്തു ശമുവേൽ ഒരു രാത്രിയിൽ സമാഗ
മനകൂടാരത്തിൽ ഉറങ്ങുമ്പോൾ തന്റെ പേർ വിളി
ക്കുന്നതു കേട്ടു; ഏലി വിളിച്ചു എന്നു വിചാരിച്ചു അ
വന്റെ അടുക്കേ ചെന്നു: "എന്നെ വിളിച്ചുവോ?"
എന്നു ചോദിച്ചപ്പോൾ: "ഞാൻ വിളിച്ചില്ല" എന്നു
ഏലി പറഞ്ഞു. അതു കേട്ടു ശമുവേൽ പിന്നേയും
കിടന്നുറങ്ങി. രണ്ടാമതും മൂന്നാമതും മുമ്പേത്തപ്ര
കാരം വിളി ഉണ്ടായതു ഏലിയോടു അറിയിച്ചപ്പോൾ
കാൎയ്യം ഏലിക്കു മനസ്സിലായി അവനോടു : "ഇനി
വിളി കേട്ടാൽ:"അല്ലയോ കൎത്താവേ, പറക; അടി
യൻ കേൾക്കുന്നു എന്നുത്തരം പറയേണം” എന്നു
ഉപദേശിച്ചു. അതുകൊണ്ടു "ശമുവേലേ" എന്ന വി
ളി നാലാമതും കേട്ടപ്പോൾ: "അരുളിച്ചെയ്യേണമേ,
അടിയൻ കേൾക്കുന്നു" എന്നു ശമുവേൽ പറഞ്ഞു.
അപ്പോൾ യഹോവ അരുളിച്ചെയ്തിതു: "കേൾക്കുന്ന
വരുടെ ചെവിയിൽ മുഴങ്ങത്തക്കവണ്ണം ഞാൻ ഇസ്ര
യേലിൽ ഒരു കാൎയ്യം ചെയ്യും. ഞാൻ ഏലിയെയും
പുത്രന്മാരെയും ശിക്ഷിച്ചു അവരുടെ സന്തതിയെ
യും നശിപ്പിക്കും. അതിന്റെ കാരണം പുത്രന്മാർ
തങ്ങൾക്കു തന്നേ ശാപം വരുത്തുന്നു എന്നറിഞ്ഞിട്ടും
ഏലി അവരെ അടക്കാതെ ഇരിക്കുന്നതു തന്നേ"

പിറേറ ദിവസം രാവിലേ ഏലി ശമുവേലിനെ
വിളിച്ചു: "മകനേ, ദൈവം നിന്നോടു അറിയിച്ച കാ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/135&oldid=197066" എന്ന താളിൽനിന്ന് ശേഖരിച്ചത്