ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 140 —

ദാവീദ് വന്നു, അവന്നു ചെമ്പിച്ച തലമുടിയും ശോ
ഭനമായ കണ്ണും നല്ല കോമളതയും ഉണ്ടായിരുന്നു.
യഹോവ: "ഇവനാകുന്നു, ഇവനെ അഭിഷേകം
ചെയ്ക" എന്നു കല്പിച്ചപ്പോൾ ശമുവേൽ അവന്റെ
സഹോദരന്മാരുടെ മുമ്പാകെ അവനെ തൈലാ
ഭിഷേകം കഴിച്ചു.

അന്നു മുതൽ യഹോവയുടെ ആത്മാവു ശൌ
ലിൽനിന്നു മാറി ദാവീദിന്മേൽ വന്നു, ഒരു ദുരാത്മാവു
ശൌലിനെ ഭ്രമിപ്പിക്കയും ചെയ്തു. അപ്പോൾ ഭൃത്യ
ന്മാർ രാജാവിനോടു: "വീണവായിപ്പാൻ പരിച
യമുള്ള ആളെ വരുത്തി വായിപ്പിച്ചാൽ ബുദ്ധിഭ്രമം
തീരും" എന്നറിയിച്ചതു രാജാവിന്നു നന്നു എന്നു
തോന്നി. അവർ ദാവീദിന്റെ വിവേകവും ഗുണശീ
ലവും വീണവായനയിലെ പരിചയവും അറിയിച്ച
പ്പോൾ ശൌൽ അവനെ ആട്ടിൻകൂട്ടത്തിൽനിന്നു
വരുത്തി വീണ വായിപ്പിച്ചു കേട്ടാശ്വസിച്ചു.

2. പിന്നേ ഫലിഷ്ട്യരോടുള്ള യുദ്ധം തുടങ്ങിയ
സമയത്തു ശൌൽ ദാവീദിനെ വിട്ടയച്ചു, താൻ പട
ജ്ജനങ്ങളോടു കൂടെ പുറപ്പെട്ടു ശത്രുക്കൾ പാൎക്കുന്ന
മലെക്കു എതിരേ ഒരു കുന്നിന്മേൽ തമ്പടിച്ചു പാൎത്തു.

അന്നേരം ശത്രുസൈന്യത്തിൽനിന്നു ആറരമുളം
നീളമുള്ള ഗോലിയാഥ് എന്നൊരു അങ്കക്കാരൻ
പുറപ്പെട്ടു ഇസ്രയേല്യരോടു: "നമുക്കു അണിപ്പട എ
ന്തിന്നു? നിങ്ങം ഒരുവനെ തെരിഞ്ഞെടുത്തു അയ
പ്പിൻ. ഞാനും അവനും തമ്മിൽ പൊരുതാം. അവൻ
എന്നെ കൊന്നാൽ ഞങ്ങൾ നിങ്ങൾക്കു അടിമക
ളാകും, ഞാൻ ജയിച്ചു എങ്കിലോ നിങ്ങൾ ഞങ്ങ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/144&oldid=197075" എന്ന താളിൽനിന്ന് ശേഖരിച്ചത്