ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 141 —

ളെ സേവിക്കേണം" എന്നു അഹങ്കരിച്ചു പറഞ്ഞ
പ്പോൾ ശൌലും ഇസ്രയേല്യരും അത്യന്തം ഭയപ്പെട്ടു
പോയി.

ദാവീദിന്റെ ജ്യേഷ്ഠന്മാരും പോൎക്കളത്തിൽ ഉണ്ടാ
യിരുന്നു. ദാവീദ് ആടുകളെ മേച്ചുവരുമ്പോൾ അ
ച്ഛൻ അവനെ ജ്യേഷ്ഠന്മാരെ കാണേണ്ടതിന്നു പാള
യത്തിലേക്കു അയച്ചു. അവിടേ എത്തി വൎത്തമാനം
പറഞ്ഞു കൊണ്ടിരിക്കേ ആ അങ്കക്കാരൻ വന്നു പരി
ഹസിച്ചതു കേട്ടപ്പോൾ ദാവീദ്:"ജീവനുള്ള ദൈവ
ത്തിന്റെ സൈന്യത്തെ പരിഹസിക്കുന്ന ഈ ഫലി
ഷ്ട്യൻ ആർ" എന്നും "ഇസ്രയേലിൽനിന്നു ഈ അപ
മാനം നീക്കി ഇവനെ ജയിക്കുന്നവന്നു എന്തു കൊടു
ക്കും" എന്നും ചോദിച്ചതിന്നു ജനങ്ങൾ: "ഇവനെ
കൊല്ലുന്നവന്നു രാജാവു തന്റെ പുത്രിയെയും സമ്പ
ത്തുകളെയും മറ്റും കൊടുക്കും" എന്നു പറഞ്ഞു.

ദാവീദ് ഈ ഫലിഷ്ട്യന്റെ ദൂഷണവാക്കുകളെ
യും ഇസ്രയേല്യരുടെ ഭയത്തേയും ധൈൎയ്യക്കുറവിനേ
യും വിചാരിച്ചു: “ദൈവസഹായത്താലെ ഞാൻ അ
വനെ കൊന്നുകളയും" എന്നു പറഞ്ഞു. രാജാവു
അതു കേട്ടു അവനെ വരുത്തി: "ശത്രുവിനെ ജയി
പ്പാൻ നിനക്കു പ്രാപ്തി പോരാ; ആയവൻ യുദ്ധവീ
രൻ; നീയോ ബാലനത്രേ" എന്നു കല്പിച്ചു; അതിന്നു
ദാവീദ്: "അടിയൻ ആടുകളെ മേയ്ക്കുന്ന സമയത്തു
സിംഹത്തെയും കരടിയെയും കൊന്നു. ആ ദുഷ്ടമൃ
ഗങ്ങളിൽനിന്നു എന്നെ രക്ഷിച്ച യഹോവ ഈ ഫ
ലിഷ്ട്യന്റെ കയ്യിൽനിന്നും എന്നെ വിടുവിക്കും" എന്നു
പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/145&oldid=197076" എന്ന താളിൽനിന്ന് ശേഖരിച്ചത്