ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 159 —

ലോം പിതാവിനോടു ദ്വേഷ്യപ്പെട്ടു വാഴ്ച കൈക്കലാ
ക്കുവാൻ ശ്രമിച്ചു.

എന്നാൽ അബ്ശലോം എന്ന പോലെ ഒരു
സുന്ദരപുരുഷൻ ഇസ്രയേലിൽ എങ്ങും ഉണ്ടായിരു
ന്നില്ല. അവന്റെ കേശത്തിന്റെ ദീൎഘപുഷ്ടി നിമി
ത്തവും ശൃംഗാരം നിമിത്തവും എല്ലാവരും അവനെ
ശ്ലാഘിച്ചുവന്നു. അവൻ രാവിലെതോറും പട്ടണ
വാതില്ക്കൽ ഇരുന്നു, വ്യവഹാരത്തിന്നായി രാജസഭ
യിൽ ചെല്ലുന്നവരെ വിളിച്ചു സംസാരിക്കയും തന്നെ
വന്ദിക്കുന്നവരെ ആശ്ലേഷിക്കയും "അയ്യോ, നിന്റെ
കാൎയ്യം എത്രയും സത്യമുള്ളതു എങ്കിലും അങ്ങു നി
ന്റെ വാക്കു എടുക്കയില്ല, ഞാൻ ന്യായാധിപതിയാ
യാൽ നേരും ന്യായവും എത്രയും നന്നായി നടത്തും"
എന്നു പറകയും ചെയ്തു. ഇങ്ങിനെത്ത ചതിവാക്കു
കളെ പറഞ്ഞുംകൊണ്ടു സകല ജനത്തെയും സന്തോ
ഷിപ്പിച്ചു ജനരഞ്ജന സമ്പാദിച്ചു.

3. ഒരു ദിവസം: "അബ്ശലോം ഹെബ്രോനിൽ
വെച്ചു രാജാവായി" എന്നുള്ള ശ്രുതി യരുശലേമിൽ
എത്തിയാറെ ദാവീദ് ഭ്രമിച്ചു വിശ്വസ്തരായ ഭൃത്യന്മാ
രോടു: "നാം വൈകാതെ ഓടിപ്പോക; പട്ടണത്തിന്നു
നാശം വരരുതു" എന്നു കലിച്ചു.

അനന്തരം അവൻ പുറപ്പെട്ടു ചെരിപ്പൂരി തല
മൂടി കരഞ്ഞു, കിദ്രോൻപുഴയെ കടന്നു ഒലിവമല
യെ കയറി യാത്രയായി. ബെന്യമീൻനാട്ടിൽ കൂടി
ചെല്ലുമ്പോൾ ശൌലിന്റെ ബന്ധുവായ ശിമെയി
എന്നവൻ അവനെ കണ്ടു ശപിച്ച കല്ലെറിഞ്ഞു:
"പോ, പോ, രക്തപാതകാ !" എന്നും മറ്റും വിളിച്ചു


14*

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/163&oldid=197094" എന്ന താളിൽനിന്ന് ശേഖരിച്ചത്