ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 187 —

൩. ദൈവദൂതന്മാർ ഒക്കെയും രക്ഷയെ പ്രാപിപ്പാനിരിക്കുന്നവ
രുടെ നിമിത്തം ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കള
ല്ലയോ? എബ്ര. ൧, ൧൪.

൪൬. പ്രവാചകനായ യോനാ.
(യോനാ ൧ — ൪.)

1. കിഴക്കു അശ്ശൂൎയ്യദേശത്തിലെ പ്രധാനനഗര
മായ നിനവെ അത്യന്തം ശോഭയുള്ളതും മൂന്നു
ദിവസത്തെ വഴി വിസ്താരമുള്ളതും ആയിരുന്നു. അ
വിടേക്കു യഹോവ യോനാ എന്ന പ്രവാചകനെ
അയച്ചു അവനോടു; "നീ എഴുനീറ്റു നിനവെ പട്ട
ണത്തിൽ ചെന്നു ജനങ്ങളോടു അനുതാപം ചെ
യ്വാൻ ഘോഷിച്ചു പറക, അവരുടെ ദുഷ്ടത എന്റെ
മുമ്പാകെ എത്തിയിരിക്കുന്നു" എന്നു കല്പിച്ചപ്പോൾ
യോനാ അനുസരിക്കാതെ ഒരു കപ്പൽ കയറി പടി
ഞ്ഞാറോട്ടു ഓടിപ്പോയി.

എന്നാൽ യഹോവ കൊടുങ്കാററു അടിപ്പിച്ചു.
അതിനാൽ കപ്പലിനു ചേതം വരും എന്നു കണ്ടു
എല്ലാവരും ഭയപ്പെട്ടു ഓരോരോ കുലദേവതകളെ
വിളിക്കയും കപ്പലിന്റെ ഭാരം കുറെപ്പാൻ ചരക്കും
കടലിൽ ഇട്ടുകളകയും ചെയ്തു. അപ്പോൾ യോനാ
കപ്പലിന്റെ കീഴ്മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.
കപ്പൽപ്രമാണി: "ഹേ, നീ ഉറങ്ങുന്നുവോ? എഴു
നീറ്റു നിന്റെ ദൈവത്തെ വിളിക്ക" എന്നു പറഞ്ഞു.

മറ്റവർ: "ഈ ആപത്തു ആരുടെ നിമിത്തം
നമ്മുടെ മേൽ വന്നിരിക്കുന്നു എന്നു അറിവാനായി

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/191&oldid=197122" എന്ന താളിൽനിന്ന് ശേഖരിച്ചത്