ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 193 —

ശല്മനസ്സെരുടെ ശേഷം അശ്ശൂരിൽ വാണ സൻ
ഹെരിബ് സൈന്യങ്ങളെ അയച്ചു യഹൂദരാജ്യത്തി
ലേ ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു യരുശലേമിനെ
യും വളഞ്ഞു. അവൻ ജീവനുള്ള ദൈവത്തെ ദുഷി
ച്ചപ്പോൾ ഹിസ്ക്കിയാ തന്റെ വസ്ത്രങ്ങളെ കീറി യ
ഹോവയോടു പ്രാൎത്ഥിച്ചു. അപ്പോൾ യഹോവയുടെ
ദൂതൻ പുറപ്പെട്ടു അശ്ശൂൎയ്യപാളയത്തിൽ വന്നു ഒരു
രാത്രിയിൽ തന്നേ ൧,൮൫,൦൦൦ ആളുകളെ ഒടുക്കിക്കള
ഞ്ഞു. സൻഹെരിബ് ശേഷിച്ചവരോടു കൂടെ നിന
വെയിലേക്കു മടങ്ങിപ്പോകയും ചെയ്തു.

അനന്തരം ഹിസ്ക്കിയാ ഒരു മഹാവ്യാധിപിടിച്ചു
വലഞ്ഞുകിടന്ന സമയം പ്രവാചകനായ യശായാ
അവന്റെ അടുക്കേ ചെന്നു: "നീ മരിക്കാറായിരിക്കു
ന്നതുകൊണ്ടു നിന്റെ വീട്ടുകാൎയ്യങ്ങളെ ക്രമപ്പെടുത്തു
ക" എന്നു പറഞ്ഞപ്പോൾ ഹിസ്ക്കിയാ കരഞ്ഞു ആ
യുസ്സു നീട്ടിത്തരുവാൻ ദൈവത്തോടപേക്ഷിച്ചു. യ
ശായാ വീട്ടിലേക്കു പോകുംവഴിക്കു യഹോവ: "നീ
മടങ്ങിച്ചെന്നു ഹിസ്ക്കിയായോടു: ഞാൻ നിന്റെ പ്രാ
ൎത്ഥന കേട്ടു കണ്ണുനീരും കണ്ടിരിക്കുന്നു; ഞാൻ ഇനി
യും ൧൫ വൎഷത്തോളം ആയുസ്സു കൂട്ടി തരും എന്നു
പറക" എന്നു കല്പിച്ചു. യശായാ ചെന്നു പറഞ്ഞു
അത്തിപ്പഴം കൊണ്ടു ഒരു കുഴമ്പുണ്ടാക്കി പരുവി
ന്മേലിട്ടു, മൂന്നു ദിവസം കഴിഞ്ഞപ്പോൾ രാജാവിന്നു
സൌഖ്യം വന്നു; അവൻ ദൈവാലയത്തിൽ ചെന്നു
ദൈവത്തെ സ്തുതിക്കയും ചെയ്തു.

4. ഹിസ്ക്കിയായുടെ ദുഷ്ടപുത്രനായ മനശ്ശെ ൫൦
വൎഷം വാണു, ഭക്തനായ പിതാവിന്റെ ചട്ടങ്ങളെ


17

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/197&oldid=197128" എന്ന താളിൽനിന്ന് ശേഖരിച്ചത്