ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 200 —

൫൦. ദാനിയേൽപ്രവാചകൻ.
(ദാനി. ൧. ൨. ൩. ൬.)

1. യഹൂദർ ബാബേലിൽ പാൎക്കുന്ന സമയം ഓ
രോ യജമാനനെ സേവിച്ചു കഠിനദാസവേല എടു
ക്കേണ്ടിവന്നു എന്നു വിചാരിക്കേണ്ടതല്ല. രാജാവു
അവരെ സ്വദേശക്കാരെന്ന പോലേ വിചാരിച്ചു
പ്രാപ്തന്മാൎക്കു ഉദ്യോഗങ്ങളെയും കല്പിച്ചുകൊടുത്തു.

രാജവേല ശീലിക്കേണ്ടതിന്നു അവൻ പല യഹൂ
ദബാല്യക്കാരെ വളൎത്തി വിദ്യകളെയും പഠിപ്പിച്ചു.
ദാനിയേൽ, ശദ്രാൿ, മേശൿ, അബദ്നേഗോ
എന്നവർ രാജാവിന്റെ കല്പനപ്രകാരം, സകല
വിദ്യയും പഠിച്ചു ആ രാജ്യത്തിൽ സ്ഥാനമാനങ്ങൾ
പ്രാപിച്ചപ്പോൾ സ്വജാതിക്കാൎക്കു ഉപകാരം ചെയ്തതു
മാത്രമല്ല, അവർ പുറജാതികളിൽ സത്യദൈവത്തി
ന്റെ അറിവും ദിവ്യധൎമ്മങ്ങളും പരത്തുവാനായി
ശ്രമിച്ചു, എങ്കിലും അവർ സുഖമായി പാൎക്കുന്നതിന്നു
മുമ്പേ ദുഃഖങ്ങളെയും അനുഭവിക്കേണ്ടി വന്നു.

രാജാവിന്റെ ഭക്ഷണസാധനങ്ങളെ തിന്നുന്നതു
തങ്ങൾക്കു നിഷിദ്ധമാകയാൽ ആ നാലു യുവാക്കൾ
മാംസവും വീഞ്ഞും മറ്റും വാങ്ങാതെ പരിപ്പും വെ
ള്ളവും മാത്രം അനുഭവിച്ചുകൊണ്ടിരുന്നു. ദൈവാനു
ഗ്രഹത്താൽ ശരീരശക്തിയും സൌഖ്യവും കുറഞ്ഞു
പോകാതെ അധികമായി വന്നു. രാജാവു വന്നു
പഠിക്കുന്നവരെ പരീക്ഷിച്ചപ്പോൾ ഇവർ മറ്റേവരെ
ക്കാൾ ജ്ഞാനവും പ്രാപ്തിയുമുള്ളവർ എന്നു കണ്ടു,

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/204&oldid=197135" എന്ന താളിൽനിന്ന് ശേഖരിച്ചത്