ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 211 —

ഞാൻ മാത്രം!" ആയവൻ സംസാരിക്കുമ്പോൾ വേ
റൊരുവൻ വന്നു: "നിന്റെ പുത്രീപുത്രന്മാർ ജ്യേ
ഷ്ഠന്റെ ഭവനത്തിൽ സന്തോഷിച്ചുകൊണ്ടിരിക്കു
മ്പോൾ വങ്കാററു അടിച്ചു ഭവനത്തിന്റെ നാലു മൂ
ലെക്കു തട്ടി, അതു ബാല്യക്കാരുടെ മേൽ വീണിട്ടു അ
വർ മരിച്ചുപോയി, നിന്നോടു അറിയിപ്പാൻ വഴുതി
പ്പോന്നതു ഞാൻ മാത്രം!"എന്നു പറഞ്ഞപ്പോൾ
ഇയ്യോബ് എഴുനീറ്റു തന്റെ വസ്ത്രം കീറി തല മൊ
ട്ടയാക്കി നിലത്തു വീണു കുമ്പിട്ടുകൊണ്ടു: "യഹോവ
തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം
സ്തുതിക്കപ്പെട്ടതാക!" എന്നു പറകയും ചെയ്തു.

പിന്നേയും സാത്താൻ പുറപ്പെട്ടു ദൈവസമ്മ
തത്തോടെ ഇയ്യോബിനെ കാലടി തുടങ്ങി നെറുക
യോളം വല്ലാത്ത പരുക്കളാൽ ബാധിച്ചു. അവൻ
ചാരത്തിൻ മദ്ധ്യേ ഇരുന്നുകൊണ്ടു തന്നെ ചുരണ്ടു
വാൻ ഓടിനെ എടുത്തപ്പോൾ ഭാൎയ്യ അവനോടു:
"നിന്റെ തികവിൽ നീ ഇന്നും ഉറെച്ചു നില്ക്കുന്നു
വോ? ദൈവത്തെ ഉപേക്ഷിച്ചു മരിച്ചു കളക!" എ
ന്നു ചൊല്ലിയതിന്നു അവൻ അവളോടു: "ദൈ
വത്തിൽനിന്നു നന്മയെ അനുഭവിച്ചിരിക്കുന്ന
നാം തിന്മയെയും അനുഭവിക്കേണ്ടയോ? എന്നു
പറഞ്ഞു.

ഇവയിൽ എല്ലാറ്റിലും ഇയ്യോബ് തന്റെ അ
ധരങ്ങളാൽ പിഴെച്ചിട്ടില്ല.

3. പിന്നേ ഇയ്യോബിന്റെ ചങ്ങാതിമാരായ എ
ലീഫസ് ബലൂദ് സോഫർ എന്നീ മൂവർ അവന്റെ
മേൽ വന്ന തിന്മകളെ ഒക്കെയും കേട്ടറിഞ്ഞപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV6-1.pdf/215&oldid=197146" എന്ന താളിൽനിന്ന് ശേഖരിച്ചത്